അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ അടുത്ത 3 മണിക്കൂറിൽ കാസർകോട് ഉൾപ്പെടെ സംസ്ഥാനത്തെ 12 ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയും 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസർകോടിനു പുറമെ കണ്ണൂർ, പത്തനംതിട്ട,വയനാട്, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിന്നും കാറ്റിനും സാധ്യതയെന്ന് അറിയിപ്പിൽ പറഞ്ഞു.






