മനുഷ്യജീവനു ഭീഷണിയാകുന്ന തെരുവു നായ്ക്കളെ കൊല്ലാം: സുപ്രീംകോടതി

ന്യൂദെല്‍ഹി: മനുഷ്യ ജീവനെ അപകടത്തിലാക്കുന്ന തെരുവു നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
തെരുവുനായ ശല്യം രൂക്ഷമായതിനു കാരണം സംസ്ഥാന സര്‍ക്കാരുകളുടെ നിഷ്‌ക്രിയത്വം മൂലമാണ്. സുപ്രീംകോടതി ഉത്തരവുകള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ഹൈക്കോടതികള്‍ രണ്ടംഗ ബെഞ്ചുകള്‍ രൂപീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറഞ്ഞു. സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, ദേശീയപാത തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ നിന്നു തെരുവുനായ്ക്കളെ ഒഴിവാക്കണം. എല്ലാ ആശുപത്രികളിലും പേവിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിന്‍ ഉറപ്പാക്കണം- കോടതി ഉത്തരവില്‍ പറഞ്ഞു.
പൊതു സ്ഥലങ്ങളില്‍ നിന്നു പിടികൂടുന്ന തെരുവുനായ്ക്കളെ ഷെല്‍ട്ടര്‍ ഹോമുകളിലേയ്ക്ക് മാറ്റി വന്ധീകരിക്കണം. പിടികൂടുന്ന സ്ഥലങ്ങളില്‍ തന്നെ നായ്ക്കളെ തുറന്നു വിടരുതെന്നു കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page