കാസര്‍കോട്: കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ നിന്നു തുടങ്ങി മധ്യ മഹാരാഷ്ട്ര മറാത്ത് വാഡ ,കര്‍ണ്ണാടകയുടെ ഉള്‍പ്രദേശങ്ങള്‍,കേരളം എന്നിവയ്ക്കു മുകളിലൂടെ ലക്ഷദ്വീപ് വരെ നീളുന്ന ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവില്‍ തെക്കന്‍ ലക്ഷദ്വീപിനോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടലില്‍ നിന്നു തുടങ്ങി ആന്ധ്രാപ്രദേശ് വരെ നീളുന്ന ചക്രവാതച്ചുഴിക്കു പുറമെയാണ് ന്യൂനമര്‍ദ്ദ പാത്തി രൂപം കൊണ്ടത്. ഇതിന്റെ ഫലമായി ഇന്ന് (ചൊവ്വാഴ്ച) മുതല്‍ 21 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നു അറിയിപ്പില്‍ വ്യക്തമാക്കി.







