മൊഗ്രാൽ: പ്രസിദ്ധമായ മൊഗ്രാൽ വലിയുള്ളാഹി അറബി ഹാജി(റ) ഉറൂസിന്ഭക്തിനിർഭരമായ തുടക്കം. മൊഗ്രാൽ വലിയ ജുമാമസ്ജിദ് പ്രസിഡണ്ട് അബ്ദുള്ള കുഞ്ഞി സ്പിക് പതാക ഉയർത്തി. കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൾ മഖാo സിയാറത്തിന് നേതൃത്വം നൽകി. മതപണ്ഡിതന്മാർ, ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ, ഉറൂസ് കമ്മിറ്റി ഭാരവാഹികൾ, മഹല്ല് നിവാസികൾ സംബന്ധിച്ചു.







