കടൽക്കാറ്റേറ്റ് ഓടാം; നെല്ലിക്കുന്ന് ബീച്ചിനെ ലോകത്തിന് പരിചയപ്പെടുത്താൻ ‘കാസർകോട് ബീച്ച് റൺ ’ 24 ന് ; തയ്യാറെടുപ്പ് തുടങ്ങി

കാസർക്കാട് : ‘കാസർകോട് ബീച്ച് റൺ ’ പരിപാടി സംഘാടകസമിതി . രൂപീകരിച്ചു. കാസർകോട് ടൂറിസം ഭൂപടത്തിൽ നെല്ലിക്കുന്ന് ബീച്ചിന്റെ മനോഹാരിത കൂടി ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കാസർകോട് നഗരസഭയും ചേർന്നു പ്രകൃതിഭംഗി തുളുമ്പുന്ന ബീച്ചിനെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും ആഭ്യന്തര ടൂറിസത്തിന് പുതിയ ഉണർവ് നൽകാനുമായി ഞായറാഴ്ച(മെയ്‌ 24)‘കാസർകോട് ബീച്ച് റൺ ’ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ മുന്നോടിയായി സംഘാടക സമിതി നെല്ലിക്കുന്ന് മത്സ്യഭവനിൽ ന്ദ്രീകരിച്ചു. നഗരസഭ അധ്യക്ഷ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ എം ഹനീഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ബി ഷാജു, സബ് ഇൻസ്പെക്ടർ കെ ടി വി രാജേഷ് ,നഗരസഭ അംഗങ്ങളായ സമീന മുജീബ്, ഹമീദ് ബദിര, ജാഫർ കമാൽ പ്രസംഗിച്ചു.

ഭാരവാഹികളായി ഷാഹിന സലീം (ചെയ) ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജെ കെ ജിജേഷ് കുമാർ (കൺ) ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു. ആരോഗ്യകരമായ ജീവിതശൈലി ജനങ്ങളിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ബീച്ച് റൺ , നെല്ലിക്കുന്ന് ലൈറ്റ് ഹൗസിൽ നിന്ന് ആരംഭിച്ച് കസബ ബീച്ച് റോഡ്, ഹാർബർ ഗേറ്റ്, പുലിമുട്ട്, നെല്ലിക്കുന്ന് ബീച്ച് എന്നിവ ഉൾപ്പെടുന്ന മനോഹരമായ തീരദേശ പാതയിലൂടെ 6 കിലോമീറ്റർ ദൂരം പിന്നിട്ട് റൺ വീണ്ടും ലൈറ്റ് ഹൗസിൽ തിരിച്ചെത്തും. ഓട്ടം വിജയകരമായി പൂർത്തിയാക്കുന്ന എല്ലാവർക്കും സംഘാടകർ മെഡലുകൾ സമ്മാനിക്കും. റണ്ണിൽ പങ്കെടുക്കുന്നവർക്കായി പ്രഭാതഭക്ഷണവും കുടിവെള്ള വിതരണ കേന്ദ്രങ്ങളും റൂട്ടിൽ ഉടനീളം സജ്ജീകരിക്കുന്നതാണ്.ആരോഗ്യ വകുപ്പ്, പോലീസ്, ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ്, കുടുംബശ്രീ, ശുചിത്വമിഷൻ, പി.ആർ.ഡി ഉൾപ്പെടെയുള്ള വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. ഇതിന് മുന്നോടിയായി 22-ന് നെല്ലിക്കുന്ന് ബീച്ചിൽ വിപുലമായ ജനകീയ ശുചീകരണ പ്രവർത്തനം നടത്തും. ബീച്ച് റണ്ണിൽ പങ്കെടുക്കാൻ താല്പര്യമുള്ള കായികപ്രേമികൾ ഡി.ടി.പി.സി കാസറഗോഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-256450,8547162679 നമ്പരുകളിൽ ബന്ധ പ്പെടാവുന്നതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page