വീരമലക്കുന്ന് നിർമ്മാണ പുരോഗതി ആർ ഡി ഒ പരിശോധിച്ചു

കാസർകോട്:കഴിഞ്ഞ കാലവർഷത്തിൽ മണ്ണിടിച്ചിൽ ഉണ്ടായ വീരമല കുന്നിൽ ദേശീയപാത നിർമ്മാണപുരോഗതി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നിർദ്ദേശമനുസരിച്ചു കാഞ്ഞങ്ങാട് ആർ ഡി ഒ കെ ആർ മനോജ് സ്ഥലം സന്ദർശിച്ചു വിലയിരുത്തി. റോഡ് നിർമ്മാണ പ്രവർത്തനം വേഗത്തിൽ ആക്കുന്നതിന് കൂടുതൽ യന്ത്രങ്ങൾ ഉപയോഗിക്കാൻ ആർ ഡി കരാറുകാർക്കു നിർദേശം നൽകി. മെയ് 20നകം നിർമ്മാണം പൂർത്തീകരിക്കാൻ ജില്ലാ കലക്ടർ നേരത്തെ നടത്തിയ സ്ഥലസന്ദർശനത്തിൽ നിർദ്ദേശിച്ചിരുന്നു. വീരമലക്കുന്നിൽ തട്ടുകളായി തിരിച്ച് മണ്ണിടിച്ചിൽ തടയുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മഞ്ചേശ്വരം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്ക്, സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ് ഓടിയത് ദേശീയപാതയിലൂടെ, നാട്ടുകാര്‍ പ്രതിഷേധിച്ചു
Scroll to top

You cannot copy content of this page