‘രക്ഷാപ്രവര്‍ത്തനം’: അന്വേഷണം എസ് പി ഷൗക്കത്തലിക്ക്; 15 ദിവസത്തിനകം റിപ്പോര്‍ട്ട്

തിരുവനന്തപുരം: ആലപ്പുഴയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ യൂത്ത് കോണ്‍ഗ്രസ് -കെ എസ് യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. വി ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭയുടെ ആദ്യ യോഗ തീരുമാന പ്രകാരമാണ് നടപടി.
ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
നവകേരള യാത്രയ്ക്കിടയിലാണ് സംഭവം. ആലപ്പുഴയില്‍ വച്ച് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് -കെ എസ് യു പ്രവര്‍ത്തകരെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്മാരായ അനില്‍കുമാറും സന്ദീപ് ദാസും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. 2023 ഡിസംബര്‍ മാസത്തിലാണ് സംഭവം.
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളില്‍ നിന്നു ഇറങ്ങിയെത്തിയ Jഗണ്‍മാന്മാരാണ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ഈ നടപടിയെ രക്ഷാപ്രവര്‍ത്തനമെന്നാണ് മുഖ്യമന്ത്രി അന്നു ന്യായീകരിച്ചത്.
ഗണ്‍മാന്മാരുടെ നടപടിക്കെതിരെ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. എന്നിട്ടും അന്വേഷണത്തിനു വേഗത ഉണ്ടായില്ല. ഇതിനിടയിലാണ് സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതും അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ട് ആദ്യമന്ത്രി സഭായോഗത്തില്‍ തന്നെ ഉത്തരവായതും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page