മഞ്ചേശ്വരത്ത് ആറു വയസുകാരൻ കടലിൽ മുങ്ങിമരിച്ചു

കാസർകോട്: മഞ്ചേശ്വരത്ത് കടൽ തീരത്ത് കളിക്കുകയായിരുന്ന ആറു വയസുകാരൻ കടലിൽ മുങ്ങിമരിച്ചു. കർണാടക സ്വദേശിയായ ഫൈ സാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് ദാരുണ മരണം സംഭവിച്ചത്. ഹൊസബെട്ടുവിലെ ബന്ധുവീട്ടിൽ വിരുന്നിനു എത്തിയതായിരുന്നുഫൈസാൻ. മറ്റു മൂന്നു കുട്ടികൾക്കൊപ്പം ഹൊസബെട്ടു കടൽ കളിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്‌.മൂന്നുപേരെയും കരയ്ക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഫൈസാനെ രക്ഷപ്പെടുത്താനായില്ല. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളു. മഞ്ചേശ്വരം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

മന്ത്രിസഭാ രൂപീകരണം: തമിഴ് നാട്ടില്‍ ടിവികെ നേതാവ് വിജയ് കോണ്‍ഗ്രസിന്റെ പിന്തുണ തേടി

ചെന്നൈ: തമിഴ് നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ടിവികെ നേതാവ് വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിന് കത്ത് നല്‍കിയതായി ടിവികെ നേതാവ് വിജയ് വെളിപ്പെടുത്തി. തമിഴ് നാട് തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും മന്ത്രിസഭാ രൂപീകരണത്തിന് ആവശ്യമായ ഭൂരിപക്ഷം ലഭ്യമായിട്ടില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിലാണ് വിജയ് കോണ്‍ഗ്രസ് പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. വിജയ് യുടെ കത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ അറിയിച്ചു. തമിഴ് നാട്ടില്‍ …

വിജയ് ഒഴിയുന്ന മണ്ഡലത്തില്‍ തൃഷ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ കന്നിയംഗത്തില്‍ തന്നെ വിജയം കൊയ്ത നടന്‍ വിജയ് യുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച. വിജയ് യുടെ തമിഴക വെട്രി കഴകം 107 സീറ്റുകളാണ് നേടിയത്. പെരമ്പൂര്‍, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളില്‍ വിജയിച്ച വിജയ് ഇതില്‍ ഒരു മണ്ഡലത്തില്‍ നിന്ന് രാജിവയ്‌ക്കേണ്ടതുണ്ട്. പെരമ്പൂരില്‍ അരലക്ഷത്തോളം വോട്ടുകളുടെയും, ട്രിച്ചി ഈസ്റ്റില്‍ ഇരുപതിനായിരത്തിലധികം വോട്ടുകളുടെയും ഭൂരിപക്ഷത്തിലാണ് വിജയ് ജയിച്ചത്. രാജിക്ക് ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ നടി തൃഷയെ മത്സരിപ്പിച്ചേക്കുമെന്ന സൂചനകള്‍ …

അഗ്നിമിത്രപാല്‍; ബംഗാള്‍ മുഖ്യമന്ത്രി?: അഞ്ചുപേര്‍ പരിഗണനയില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയില്‍ ചരിത്രവിജയം നേടിയ ബി ജെ പി മുഖ്യമന്ത്രി സ്ഥാനത്തേക്കു അഞ്ചു പേരെ പരിഗണിക്കുന്നു. ഇക്കൂട്ടത്തില്‍ ഒരാള്‍ ബി ജെ പി പശ്ചിമബംഗാള്‍ സംസ്ഥാന വൈസ് പ്രസിഡന്റും മഹിളാ മോര്‍ച്ചാ നേതാവും എം എല്‍ എയുമായ അഗ്നിമിത്ര പാലാണ്. ഫാഷന്‍ ഡിസൈനറായിരുന്ന അഗ്നിമിത്ര 2019ലാണ് തൊഴില്‍ മേഖല വിട്ടു ബി ജെ പി പ്രവര്‍ത്തകയായത്. ശിശുരോഗ വിദഗ്ദ്ധനായ ഡോ. അശോക് റൈയുടെ മകളായ അഗ്നി മിത്ര ഡിഗ്രി വിദ്യാഭ്യാസത്തിനു ശേഷം ഫാഷന്‍ ടെക്‌നോളജിയില്‍ ബിരുദമെടുത്തു. …

ഏതുനേരവും വീഡിയോ കോളില്‍; പ്രസവിച്ചു കിടക്കുന്ന മകളെ വിശ്രമിക്കാന്‍ അനുവദിക്കുന്നില്ല; ചോദ്യം ചെയ്ത അമ്മായിയമ്മയെ മരുമകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു

ബെംഗളൂരു: പ്രസവിച്ചു കിടക്കുന്ന മകളെ വിശ്രമിക്കാന്‍ അനുവദിക്കാതെ ഏതുനേരവും വീഡിയോ കോളില്‍ മുഴുകുന്നതിനെ ചോദ്യം ചെയ്ത അമ്മായിയമ്മയെ മരുമകന്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കര്‍ണാടകയിലെ ബെലഗാവിയിലുള്ള അലടകട്ടിയിലാണ് സംഭവം. ഹുബ്ബളി സ്വദേശിയായ മരുമകന്‍ അരവിന്ദ് ഗവാലി(26)യാണ് അമ്മായിയമ്മ മഹാദേവി കരിഗറിനെ(45) കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. പ്രസവ ശേഷം വിശ്രമിക്കാന്‍ പോലും അനുവദിക്കാതെ കുഞ്ഞിനെ വീഡിയോ കോളില്‍ കാണിക്കണമെന്ന് പറഞ്ഞ് ഭര്‍ത്താവ് നിര്‍ബന്ധം പിടിക്കുന്നതായി മകള്‍ അമ്മയോട് പരാതിപ്പെട്ടിരുന്നു. പിന്നാലെയാണ് മകളുടെ വിഷമം മനസ്സിലാക്കിയ മാതാവ് മരുമകനോട് വീഡിയോ കോളിന്റെ …

പെരിയ ബസാറില അടിപ്പാത മാറ്റി പണിയണം: സമരസമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്

കാസർകോട്: വാഹന ഗതാഗതത്തിനും കാൽ നടയാത്രക്കാർക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്ന പെരിയ ബസാറിലെ അടിപ്പാത അടിയന്തിരമായി പൊളിച്ച് മാറ്റി സൗകര്യപ്രദമായ രീതിയിൽ പുതുക്കിപണിയണമെന്ന് നടപ്പാത സമരസമിതിയോഗം ആവശ്യപ്പെട്ടു. നിലവിൽ വീതി കുറഞ്ഞതും അശാസ്ത്രീയ രീതിയിലും പണിതിട്ടുള്ള അടിപ്പാത യാത്രക്കാർക്കും നാട്ടുകാർക്കും ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. രണ്ടു ചെറു വാഹനങ്ങൾക്ക് ഒരുമിച്ച് പോകാനുള്ള സൗകര്യം നിലവില്ല. ഒരു വാഹനം കടന്നുപോയതിനു ശേഷമേ മറ്റൊരു വാഹനത്തിനു കടന്നുപോകാൻ സാധിക്കുകയുള്ളു. രണ്ടു വാഹനങ്ങൾ ഒരേ ദിശയിൽ നിന്ന് …

വേനല്‍ ചൂട്; സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ച്ചൂട് അതിരൂക്ഷമായി തുടരുന്നു, പല ജില്ലകളിലും താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചു. പാലക്കാട് ജില്ലയില്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസ് കവിഞ്ഞു. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ ഉച്ചസമയത്ത് നേരിട്ടുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നും, ധാരാളം വെള്ളം കുടിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത പ്രവചിച്ചിട്ടുണ്ട്. ഉയര്‍ന്ന താപനില: പാലക്കാട് (41.1 ഡിഗ്രി സെല്‍ഷ്യസ്), …

മീഞ്ചയില്‍ യുവാവ് വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: യുവാവിനെ വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മീഞ്ച, ചിഗറുപാദയിലെ മോഹന്‍ദാസിന്റെ മകന്‍ രഞ്ജിത്ത് (40) ആണ് ജീവനൊടുക്കിയത്.ഇദ്ദേഹം തനിച്ചാണ് താമസം. ചൊവ്വാഴ്ച രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിനകത്തും പുറത്തും ലൈറ്റുകള്‍ കത്തി നില്‍ക്കുന്നതു കണ്ട പരിസരവാസികള്‍ സംശയം തോന്നി വീട്ടിലെത്തുകയായിരുന്നു. വിളിച്ചിട്ടും വാതിൽ തുറന്നില്ല.ഫാനുകള്‍ കറങ്ങി കൊണ്ടിരിക്കുന്ന ശബ്ദം കേട്ട് സംശയം തോന്നി ജനല്‍ തള്ളിതുറന്ന് അകത്തേയ്ക്ക് നോക്കിയപ്പോഴാണ് അടുക്കളയിലെ ഫാനില്‍ രഞ്ജിത്തിനെ തൂങ്ങി മരിച്ച …

സ്വര്‍ണവിലയില്‍ ഇടിവ്: പവന് 1,09,400 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,675 രൂപയിലെത്തി. പവന്‍ വില 360 രൂപ കുറഞ്ഞ് 1,09,400 രൂപയിലെത്തി. സംസ്ഥാനത്ത് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇറാന്‍ – യുഎസ് സംഘര്‍ഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറയാന്‍ കാരണമെന്ന് കരുതുന്നു. ഒമ്പത് മാസത്തെ താഴ്ന്ന നിലയില്‍ നിന്ന് കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയിലെ സ്വര്‍ണവില മെച്ചപ്പെട്ടിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുള്ളപ്പോള്‍ യുഎസും ഇറാനും …

ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പിന്‍ സീറ്റിലിരുന്ന അമ്മായിയമ്മയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് കൊന്നു; മരുമകന്‍ അറസ്റ്റില്‍

ഹൈദരാബാദ്: ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പിന്‍ സീറ്റിലിരുന്ന അമ്മായിയമ്മയെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് കൊന്ന സംഭവത്തില്‍ മരുമകനെ പൊലീസ് അറസ്റ്റുചെയ്തു. ഹൈദരാബാദിലെ ചെംഗിചെര്‍ളയിലാണ് സംഭവം. കൊല്ല അരുണയാണ്(39) മരുമകന്‍ സ്‌നേഹിതിന്റെ ആക്രമണത്തില്‍ മരിച്ചത്. ബൈക്കില്‍ പോവുന്നതിനിടെ അപസ്മാരം ഇളകി വീണുവെന്ന് പറഞ്ഞാണ് സ്‌നേഹിത് അരുണയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പരിക്കിന്റെ ഗൗരവം കണ്ട് ആശുപത്രി അധികൃതര്‍ സംശയം തോന്നി പൊലീസിനെ വിളിച്ച് പറയുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തുന്നത്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളാണ് മരുമകനെ ചതിച്ചത്. …

അധ്യാപികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കാറിനുള്ളിലിട്ട് ചുട്ടുകൊന്നു; പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കാമുകന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

ബെംഗളൂരു: സ്വകാര്യ കോളേജ് അധ്യാപികയെ കാറിനുള്ളിലിട്ട് ചുട്ടുകൊന്നശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കാമുകന്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ദേവനഹള്ളി താലൂക്ക് ഓഫീസിലെ സര്‍ക്കാര്‍ ക്ലാര്‍ക്കായ രാമാഞ്ചിനപ്പയും(45), സ്വകാര്യ കോളേജിലെ കന്നഡ പ്രൊഫസറായ സരോജ(40)യുമാണ് മരിച്ചത്. ബെംഗളൂരുവിലെ നന്ദി ഹില്‍സിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വിവാഹമോചിതനാണ് രാമാഞ്ചിനപ്പ. സരോജ വിവാഹിതയാണ്. ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ ഇക്കാര്യം ആര്‍ക്കും അറിയില്ലായിരുന്നു. കഴിഞ്ഞദിവസം സുഹൃത്തിന്റെ കാര്‍ വാങ്ങി ഇരുവരും നന്ദി ഹില്‍സിലേക്ക് പോയി. ആരുടേയും ശല്യമില്ലാതെ പ്രണയം ആസ്വദിക്കാനായിരുന്നു കമിതാക്കളുടെ യാത്ര. …

ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മകനെ വനത്തില്‍ ഉപേക്ഷിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ഭോപ്പാല്‍: ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം മകനെ വനത്തില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. മധ്യപ്രദേശിലെ റെയ്‌സന്‍ വനത്തില്‍ കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം നടന്നത്. ഭാര്യയുടെ സ്വഭാവത്തിലുള്ള സംശയമാണ് ഇയാളെ ക്രൂരമായ കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ബേഗംഗഞ്ചിലെ ഹിമോതിയ ഗ്രാമത്തിലെ രാജേന്ദ്ര അഹിര്‍വാര്‍ ആണ് ഭാര്യ ജ്യോതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മൊബൈല്‍ ഫോണ്‍ വാങ്ങാനെന്ന വ്യാജേനയാണ് ഇയാള്‍ തിങ്കളാഴ്ച വീട്ടില്‍ നിന്ന് ഭാര്യയേയും മകനേയും കൂട്ടി പുറത്തിറങ്ങിയത്. എന്നാല്‍ …

ഇനിയും തിരുത്തിയില്ലെങ്കില്‍ സി പി എം നാശത്തിലേയ്ക്ക് പോകും: നിയുക്ത തളിപ്പറമ്പ് എം എൽ .എ ടി കെ ഗോവിന്ദന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിയുടെ പശ്ചാത്തലത്തില്‍ ശക്തമായ തിരുത്തല്‍ നടത്തിയില്ലെങ്കില്‍ സി പി എം സര്‍വ്വനാശത്തിലേയക്ക് പോകുമെന്ന് തളിപ്പറമ്പ് മണ്ഡലത്തിലെ നിയുക്ത എം എല്‍ എ ടി കെ ഗോവിന്ദന്‍ വ്യക്തമാക്കി. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തിരിച്ചടികളെ കുറിച്ച് സി പി എം പഠിക്കണം. ഇല്ലെങ്കില്‍ കേരളത്തിലും ബംഗാള്‍ ആവര്‍ത്തിക്കും. പോളിംഗ് ദിവസം തന്നെയും കുടുംബത്തെയും കൂകി വിളിച്ചു. അത് ചിലരുടെ അസഹിഷ്ണുത കാരണമാണ്. തന്റെ വിജയത്തിനു പിന്നില്‍ ആയിരക്കണക്കിനു ശിഷ്യന്മാരുടെ പിന്തുണയുണ്ട്. യു ഡി എഫും നന്നായി …

മുഖ്യമന്ത്രിയെ തീരുമാനിക്കല്‍: നിര്‍ണ്ണായകയോഗം വൈകിട്ട്; രാഹുലും ഖാര്‍ഗെയും കെ സി വേണുഗോപാലും പങ്കെടുക്കും

ന്യൂദെല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള സുപ്രധാന യോഗം ചൊവ്വാഴ്ച നടക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ വസതിയില്‍ വൈകുന്നേരം മൂന്നു മണിക്കാണ് യോഗം ചേരുക. യോഗത്തില്‍ രാഹുല്‍ ഗാന്ധി, ഖാര്‍ഗെ, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സീനിയര്‍ നേതാവ് രമേശ് ചെന്നിത്തലയും അവകാശ വാദമുന്നയിക്കുമെന്ന സ്ഥിതി നിലനില്‍ക്കുന്നതിനിടയിലാണ് ഹൈക്കമാന്റ് യോഗം വിളിച്ചത്.

മാളിലെ ടോയ് ബസ് ഇടിച്ച് വീട്ടമ്മയുടെ കാലിന് പരിക്ക്

എറണാകുളം: മാളിലെ ടോയ് ബസ് ഇടിച്ച് വീട്ടമ്മയുടെ കാലിന് പരിക്ക്. പായിപ്ര സ്വദേശി സൈനബ ബഷീറിന്റെ കാലിനാണ് പരിക്കേറ്റത്. ഗ്രാന്‍ഡ് സെന്‍ട്രല്‍ മാളില്‍ കഴിഞ്ഞദിവസമാണ് അപകടം. പുതുതായി മാളിലെത്തിയ ആളാണ് ടോയ് ബസ് നിയന്ത്രിച്ചിരുന്നത്. കുടുംബസമേതം മാളില്‍ എത്തിയ സൈനബ ടോയ് ബസിന് പിന്നില്‍ നില്‍ക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് സൈനബയുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയും താഴെ വീഴുകയുമായിരുന്നു. ഇതോടെ ബസ് സൈനബയുടെ കാലിലൂടെ കയറി ഇറങ്ങി. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് ആരോപണം. പരിക്കേറ്റ സൈനബയെ …

ലീഗില്‍ മന്ത്രിസ്ഥാനം ലഭിക്കുക യോഗ്യത ഉള്ളവര്‍ക്ക് മാത്രം: സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: മുസ്ലിം ലീഗില്‍ മന്ത്രിസ്ഥാനം ലഭിക്കുക യോഗ്യത ഉള്ളവര്‍ക്ക് മാത്രമായിരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം കോണ്‍ഗ്രസിനാണ്. എന്നാല്‍ വിഷയത്തില്‍ ലീഗുമായി ചര്‍ച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ട. അത് ജനങ്ങളോടുള്ള വെല്ലുവിളിയാകും. ലീഗ് ഉപമുഖ്യമന്ത്രി പദവി ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിയില്‍ അങ്ങനെയൊരു ചര്‍ച്ച ഉണ്ടായിട്ടില്ല. സോഷ്യല്‍ മീഡിയകളിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. മന്ത്രിസ്ഥാനങ്ങളെക്കുറിച്ച് കോണ്‍ഗ്രസുമായി ആലോചിച്ചു തീരുമാനിക്കും – അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കും; സഭയിലും പാർട്ടിയിലും താനാണ് സീനിയർ : ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു ചാനലിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീനിയോറിറ്റി മാനദണ്ഡമാക്കണോയെന്ന് പാര്‍ട്ടി തീരുമാനിക്കും.സഭയിലും പാർട്ടിയിലും താനാണ് സീനിയർ. നേതൃത്വം എടുക്കുന്ന തീരുമാനം അംഗീകരിക്കും. 2021ല്‍ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ എനിക്കായിരുന്നു. ഹൈക്കമാന്റ് പ്രതിപക്ഷ നേതാവാക്കിയത് വിഡി സതീശനെ ആയിരുന്നു. എന്നിട്ടും ഒരു എതിര്‍പ്പും അറിയിച്ചില്ല. ഇപ്പോഴും എംഎല്‍എമാരുടെ മോശമല്ലാത്ത പിന്തുണ കിട്ടുമെന്നാണ് വിശ്വാസം-ചെന്നിത്തല പറഞ്ഞു.പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള വിജയമാണ് യുഡിഎഫിനു ലഭിച്ചത്. …

പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം കുഴിയിലേക്ക് വീണു; 2 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ആലപ്പുഴ: പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം കുഴിയിലേക്ക് വീണ് കൗമാരക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാരന്തൂര്‍ സ്വദേശി ഷാദില്‍ അലി (18), കുന്നമംഗലം സ്വദേശി നിഹാല്‍ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷാദിലിന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നമംഗലം മുക്കം റോഡ് ജംക്ഷനില്‍ കഴിഞ്ഞദിവസമാണ് സംഭവം. യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ നമ്പര്‍ മറച്ച നിലയില്‍ ഒരു വാഹനം ശ്രദ്ധയില്‍പ്പെട്ട പൊലീസ് കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വാഹനം നിര്‍ത്താതെ …