ഇനിയും തിരുത്തിയില്ലെങ്കില്‍ സി പി എം നാശത്തിലേയ്ക്ക് പോകും: നിയുക്ത തളിപ്പറമ്പ് എം എൽ .എ ടി കെ ഗോവിന്ദന്‍

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പു തോല്‍വിയുടെ പശ്ചാത്തലത്തില്‍ ശക്തമായ തിരുത്തല്‍ നടത്തിയില്ലെങ്കില്‍ സി പി എം സര്‍വ്വനാശത്തിലേയക്ക് പോകുമെന്ന് തളിപ്പറമ്പ് മണ്ഡലത്തിലെ നിയുക്ത എം എല്‍ എ ടി കെ ഗോവിന്ദന്‍ വ്യക്തമാക്കി. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തിരിച്ചടികളെ കുറിച്ച് സി പി എം പഠിക്കണം. ഇല്ലെങ്കില്‍ കേരളത്തിലും ബംഗാള്‍ ആവര്‍ത്തിക്കും. പോളിംഗ് ദിവസം തന്നെയും കുടുംബത്തെയും കൂകി വിളിച്ചു. അത് ചിലരുടെ അസഹിഷ്ണുത കാരണമാണ്. തന്റെ വിജയത്തിനു പിന്നില്‍ ആയിരക്കണക്കിനു ശിഷ്യന്മാരുടെ പിന്തുണയുണ്ട്. യു ഡി എഫും നന്നായി പ്രവര്‍ത്തിച്ചു. എല്ലാവരോടും കടപ്പാടുണ്ട്- അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page