ചെന്നൈ: തമിഴ് നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ടിവികെ നേതാവ് വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിന് കത്ത് നല്‍കിയതായി ടിവികെ നേതാവ് വിജയ് വെളിപ്പെടുത്തി. തമിഴ് നാട് തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും മന്ത്രിസഭാ രൂപീകരണത്തിന് ആവശ്യമായ ഭൂരിപക്ഷം ലഭ്യമായിട്ടില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിലാണ് വിജയ് കോണ്‍ഗ്രസ് പിന്തുണ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. വിജയ് യുടെ കത്ത് ഇന്ന് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ അറിയിച്ചു. തമിഴ് നാട്ടില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിന് ടിവികെയ്ക്ക് പിന്തുണ നല്‍കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.






