സ്വര്‍ണവിലയില്‍ ഇടിവ്: പവന് 1,09,400 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,675 രൂപയിലെത്തി. പവന്‍ വില 360 രൂപ കുറഞ്ഞ് 1,09,400 രൂപയിലെത്തി. സംസ്ഥാനത്ത് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇറാന്‍ – യുഎസ് സംഘര്‍ഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്കയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറയാന്‍ കാരണമെന്ന് കരുതുന്നു.

ഒമ്പത് മാസത്തെ താഴ്ന്ന നിലയില്‍ നിന്ന് കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയിലെ സ്വര്‍ണവില മെച്ചപ്പെട്ടിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുള്ളപ്പോള്‍ യുഎസും ഇറാനും പരസ്പരം ഏറ്റുമുട്ടിയെന്ന വാര്‍ത്തകള്‍ വന്നതോടെ ക്രൂഡ് ഓയില്‍ വില വീണ്ടും വര്‍ധിച്ചു. ഇതോടെ അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്കും വര്‍ധിച്ചു.

പ്രധാന കറന്‍സികള്‍ക്കെതിരെ അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് അളക്കുന്ന ഡോളര്‍ സൂചിക 0.20 ശതമാനമാണ് വര്‍ധിച്ചത്. ഇതോടെ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നതിനുള്ള ചെലവും വര്‍ധിച്ചു. ഇത് സ്വര്‍ണത്തിലെ ഡിമാന്‍ഡ് കുറയ്ക്കുകയും വില ഇടിയുകയുമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page