വിജയ് ഒഴിയുന്ന മണ്ഡലത്തില്‍ തൃഷ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

ചെന്നൈ: തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ കന്നിയംഗത്തില്‍ തന്നെ വിജയം കൊയ്ത നടന്‍ വിജയ് യുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച. വിജയ് യുടെ തമിഴക വെട്രി കഴകം 107 സീറ്റുകളാണ് നേടിയത്. പെരമ്പൂര്‍, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളില്‍ വിജയിച്ച വിജയ് ഇതില്‍ ഒരു മണ്ഡലത്തില്‍ നിന്ന് രാജിവയ്‌ക്കേണ്ടതുണ്ട്.

പെരമ്പൂരില്‍ അരലക്ഷത്തോളം വോട്ടുകളുടെയും, ട്രിച്ചി ഈസ്റ്റില്‍ ഇരുപതിനായിരത്തിലധികം വോട്ടുകളുടെയും ഭൂരിപക്ഷത്തിലാണ് വിജയ് ജയിച്ചത്. രാജിക്ക് ശേഷം നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ നടി തൃഷയെ മത്സരിപ്പിച്ചേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. തൃഷ കഴിഞ്ഞദിവസം നടന്ന പിറന്നാള്‍ ദിനാഘോഷത്തില്‍ ടിവികെയുടെ ഷാളിന്റെ കളറുള്ള ഷാള്‍ ധരിച്ച് തിരുപ്പതി ദര്‍ശനം നടത്തിയതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ടിവികെ മികച്ച വിജയം നേടിയതിന് പിന്നാലെ വിജയ് യുടെ വീട്ടിലെത്തി തൃഷ അഭിനന്ദനം അറിയിച്ച വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതെല്ലാം കൂട്ടിച്ചേര്‍ത്താണ് തൃഷയാകും വിജയ് ഒഴിയുന്ന മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി എന്നതിലേക്ക് ആരാധകര്‍ എത്തിച്ചേര്‍ന്നത്. മാത്രമല്ല വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു അഭിമുഖത്തില്‍ താന്‍ പത്ത് വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രിയാകുമെന്ന് തൃഷ തമാശയായി പറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page