മാളിലെ ടോയ് ബസ് ഇടിച്ച് വീട്ടമ്മയുടെ കാലിന് പരിക്ക്

എറണാകുളം: മാളിലെ ടോയ് ബസ് ഇടിച്ച് വീട്ടമ്മയുടെ കാലിന് പരിക്ക്. പായിപ്ര സ്വദേശി സൈനബ ബഷീറിന്റെ കാലിനാണ് പരിക്കേറ്റത്. ഗ്രാന്‍ഡ് സെന്‍ട്രല്‍ മാളില്‍ കഴിഞ്ഞദിവസമാണ് അപകടം. പുതുതായി മാളിലെത്തിയ ആളാണ് ടോയ് ബസ് നിയന്ത്രിച്ചിരുന്നത്.

കുടുംബസമേതം മാളില്‍ എത്തിയ സൈനബ ടോയ് ബസിന് പിന്നില്‍ നില്‍ക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് സൈനബയുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയും താഴെ വീഴുകയുമായിരുന്നു. ഇതോടെ ബസ് സൈനബയുടെ കാലിലൂടെ കയറി ഇറങ്ങി. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് ആരോപണം. പരിക്കേറ്റ സൈനബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാളുകളില്‍ ടോയ് ബസുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് നിയമം. സംഭവത്തില്‍ സൈനബയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page