മലപ്പുറം: മുസ്ലിം ലീഗില്‍ മന്ത്രിസ്ഥാനം ലഭിക്കുക യോഗ്യത ഉള്ളവര്‍ക്ക് മാത്രമായിരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം കോണ്‍ഗ്രസിനാണ്. എന്നാല്‍ വിഷയത്തില്‍ ലീഗുമായി ചര്‍ച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ട. അത് ജനങ്ങളോടുള്ള വെല്ലുവിളിയാകും. ലീഗ് ഉപമുഖ്യമന്ത്രി പദവി ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിയില്‍ അങ്ങനെയൊരു ചര്‍ച്ച ഉണ്ടായിട്ടില്ല. സോഷ്യല്‍ മീഡിയകളിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. മന്ത്രിസ്ഥാനങ്ങളെക്കുറിച്ച് കോണ്‍ഗ്രസുമായി ആലോചിച്ചു തീരുമാനിക്കും – അദ്ദേഹം പറഞ്ഞു.






