പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം കുഴിയിലേക്ക് വീണു; 2 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ആലപ്പുഴ: പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം കുഴിയിലേക്ക് വീണ് കൗമാരക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാരന്തൂര്‍ സ്വദേശി ഷാദില്‍ അലി (18), കുന്നമംഗലം സ്വദേശി നിഹാല്‍ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷാദിലിന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നമംഗലം മുക്കം റോഡ് ജംക്ഷനില്‍ കഴിഞ്ഞദിവസമാണ് സംഭവം.

യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ നമ്പര്‍ മറച്ച നിലയില്‍ ഒരു വാഹനം ശ്രദ്ധയില്‍പ്പെട്ട പൊലീസ് കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വാഹനം നിര്‍ത്താതെ പോയി. പൊലീസ് പിന്തുടര്‍ന്നതോടെ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയില്‍ വീണാണ് അപകടം. മൂന്നുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒരാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിദ്യാര്‍ത്ഥികളായ മൂന്നുപേര്‍ക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മാണിക്കോത്ത് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയെ പിടികൂടാന്‍ ഉപ്പളയില്‍ എത്തിയ പൊലീസിന് നേരെ അക്രമം; പ്രതിയെ സാഹസികമായി പിടികൂടി, അറസ്റ്റിലായത് മംഗളൂരുവില്‍ കൊല്ലപ്പെട്ട കാലിയാ റഫീക്കിന്റെ മകന്‍ സുഹൈല്‍, മാതാവും ഭാര്യയും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസ്

You cannot copy content of this page