മുഖ്യമന്ത്രി പിണറായി തിരുവനന്തപുരത്ത് തിരിച്ചെത്തി; പ്രതികരിക്കാന്‍ തയ്യാറായില്ല, ഔദ്യോഗിക വസതി ഉടന്‍ ഒഴിഞ്ഞേക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തെത്തി. വിമാനമാര്‍ഗമാണ് അദ്ദേഹം എത്തിയത്. എകെജി സെന്ററില്‍ നിന്നും എത്തിയ കാറിലാണ് അദ്ദേഹം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് പോയത്. എസ്‌കോര്‍ട്ട് ഒഴിവാക്കിയായിരുന്നു. പൊലീസിന്റെ പൈലറ്റ് വാഹനം മാത്രമാണ് ഉണ്ടായിരുന്നത്. വിമാനത്താവളത്തില്‍ നിന്നും ഇറങ്ങി വന്ന മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞിരുന്നു. എന്നാല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതേസമയം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മുഖ്യമന്ത്രി ഉടന്‍ ഒഴിയുമെന്നാണ് സൂചന. ഇനി ചിന്ത പബ്ലിഷ് …

ഇത്തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് പതിനൊന്ന് വനിതകള്‍; 9 പേര്‍ യുഡിഎഫില്‍ നിന്ന്; 2 പേര്‍ എല്‍ഡിഎഫില്‍ നിന്ന്

കൊച്ചി: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 11 വനിതകളാണ് ഇത്തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ ഒമ്പതുപേര്‍ യുഡിഎഫില്‍ നിന്നും രണ്ടുപേര്‍ എല്‍ഡിഎഫില്‍ നിന്നുമാണ്. ഇത്തവണ നാല്‍പ്പത്തിയെട്ട് വനിതകള്‍ മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും 11 പേര്‍ക്ക് മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. മുന്‍ വര്‍ഷങ്ങളിലും പതിനൊന്ന് വനിതകള്‍ തന്നെയായിരുന്നു നിയമസഭയില്‍ ഉണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ വനിതകളെ മത്സരിപ്പിച്ചത് എല്‍ഡിഎഫും എന്‍ഡിഎയുമാണ്. പതിനെട്ട് വനിതകളെയാണ് ഇവര്‍ മത്സരിപ്പിച്ചത്. യുഡിഎഫ് ആകട്ടെ പന്ത്രണ്ട് വനിതകളെ മത്സരിപ്പിച്ചു. ഒമ്പതുപേര്‍ വിജയിച്ചു. എന്‍ഡിഎ മത്സരിപ്പിച്ച വനിതകള്‍ പരാജയപ്പെട്ടതിനാല്‍ നിയമസഭയില്‍ പാര്‍ട്ടിയുടെ …

യുവതിയെ കഴുത്തറുത്ത് കൊന്ന് 24 പവന്‍ കവര്‍ന്ന കേസ്; പ്രതി ആറു വര്‍ഷത്തിനുശേഷം അറസ്റ്റില്‍

മംഗളൂരു: യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം 24 പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തു രക്ഷപ്പെട്ട പ്രതി ആറു വര്‍ഷത്തിനുശേഷം അറസ്റ്റില്‍. രാജസ്ഥാന്‍ ,ഭരത്പൂര്‍ ജില്ലയിലെ ബഹാദൂര്‍ സിംഗ് എന്ന ബുയ്യ ആണ് മംഗ്ളൂരു പൊലീസിന്റെ പിടിയിലായത്. കൂട്ടുപ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും സൂത്രധാരനായ ബഹാദൂര്‍ ഒളിവില്‍ കഴിയുകയായിരുന്നു.കുലൈ, ഹൊസബട്ടു സ്വദേശിനിയായ സുമതി പ്രഭു എന്ന യുവതിയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്.

അതിക്രമം തടയാൻ എത്തിയ എസ്.ഐയെ ആക്രമിച്ചു; യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോട്ടയം: ജോലിക്കിടയില്‍ എസ്.ഐ യെ ആക്രമിച്ച സംഭവത്തില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ സ്വദേശികളായ ജുമി, സുഹൃത്തുക്കളായ ആസിഫി, സല്‍മാന്‍, ഷിയാസ് എന്നിവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നെത്തല്ലൂരിലാണ് സംഭവം. നെത്തല്ലൂര്‍ സ്വദേശി വിമലചന്ദ്രന്റെ വീട്ടിലേക്ക് ജുമി ഓടിക്കയറുകയും ബഹളം വെക്കുകയുമായിരുന്നുവെന്നു പറയുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐ. ജോണ്‍സണ്‍ ആന്റണി വീട്ടുകാരോട് കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെ യുവതി ആക്രമിക്കുകയായിരുന്നുവെന്നു പറയുന്നു.സംഭവ സമയത്ത് യുവതി മദ്യലഹരിയിലായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അക്രമത്തിനുശേഷം കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ …

തമിഴ്നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ലോട്ടറി മുതലാളി സാന്റിയാഗോ മാര്‍ട്ടിന്റെ കുടുംബത്തിന് ജാക്ക്പോട്ട്; കുടുംബത്തിലെ മൂന്ന് പേര്‍ നിയമസഭയില്‍

ചെന്നൈ: തമിഴ്നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ലോട്ടറി മുതലാളി സാന്റിയാഗോ മാര്‍ട്ടിന്റെ കുടുംബത്തിന് ജാക്ക്പോട്ട് അടിച്ചു. ഭാര്യയും മകനും മരുമകനും ഉള്‍പ്പെടെ കുടുംബത്തിലെ മൂന്ന് പേരാണ് നിയമസഭയിലെത്തിയത്. മൂന്നു വ്യത്യസ്ത പാര്‍ട്ടികളിലാണ് വിജയമെന്ന പ്രത്യേകതയുമുണ്ട്. ഡിഎംകെയ്ക്ക് 500 കോടിയിലധികം രൂപ ഇലക്ടറല്‍ ബോണ്ടു നല്‍കിയ ആളാണ് സാന്റിയാഗോ മാര്‍ട്ടിന്‍. സാന്റിയാഗോ മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ് മാര്‍ട്ടിന്‍ ലാല്‍ഗുഡി മണ്ഡലത്തില്‍ നിന്നും എഐഎഡിഎംകെ ടിക്കറ്റില്‍ 2739 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ടിവികെയുടെ കുപാ കൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. മകളുടെ …

പള്ളിക്കര, പൂച്ചക്കാട്ട് ബി ജെ പി പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം; പത്തു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസമായ തിങ്കളാഴ്ച വൈകുന്നേരം ബി ജെ പി പ്രവര്‍ത്തകനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായും ബിയര്‍കുപ്പികൊണ്ട് അടിച്ച് ബൈക്കിനു കേടുപാട് വരുത്തിയതായും പരാതി. പൂച്ചക്കാട്, പുതിയപുരയിലെ പി ഹരീഷ് കുമാര്‍ (36) ആണ് അക്രമത്തിനു ഇരയായത്. സംഭവത്തില്‍ മുക്കൂടിലെ അബ്ദുല്‍ റഹ്‌മാന്‍, വാജിദ്, മൊയ്‌നു, റഫീഖ്, കണ്ടാല്‍ അറിയാവുന്ന ആറുപേര്‍ എന്നിവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു.തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ബൈക്കില്‍ വീട്ടിലേയ്ക്ക് പോവുകയായിരുന്നു ഹരീഷ് കുമാര്‍. പൂച്ചക്കാട്ട് എത്തിയപ്പോള്‍ തടഞ്ഞു …

മുന്നാട്, തോരണത്ത് വീട്ടില്‍ കയറി ഗൃഹനാഥനെ വെട്ടിക്കൊല്ലാന്‍ ശ്രമം; മൂന്നു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

കാസര്‍കോട്: വോട്ടെണ്ണല്‍ ദിവസമായ തിങ്കളാഴ്ച രാത്രി ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുന്നാട്, തോരണത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനെ വെട്ടിക്കൊല്ലാന്‍ ശ്രമം. തോരണത്തെ പരേതനായ കണ്ണന്റെ മകന്‍ ടി രാജനാ(54)ണ് വെട്ടേറ്റത്. രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. മരവടികളുമായി വീട്ടില്‍ അതിക്രമിച്ച കയറിയ മൂന്നംഗ സംഘം അടുക്കള ഭാഗത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന രാജനെ ആക്രമിക്കുകയായിരുന്നുവെന്നു പറയുന്നു. അടിയേറ്റ് പരിക്കേറ്റ രാജന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കത്തികൊണ്ട് വെട്ടുകയായിരുന്നുവെന്നും തടഞ്ഞപ്പോള്‍ വലതു കൈയുടെ ചൂണ്ടുവിരലിനു ആഴത്തില്‍ മുറിവേറ്റതായും പരാതിയില്‍ പറഞ്ഞു. …

യു.ഡി.എഫിന്റെ വിജയാഘോഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു

കണ്ണൂര്‍: യുഡിഎഫിന്റെ വിജയാഘോഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു. ഇരിട്ടി കീഴ്പ്പള്ളി ടൗണില്‍ മീന്‍ കച്ചവടക്കാരനായ കാപ്പാടന്‍ കുഞ്ഞഹമ്മദ് (53) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വിജയാഘോഷിക്കുന്നതിനിടെയാണ് കുഞ്ഞഹമ്മദ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

നടന്‍ സന്തോഷ് കെ.നായര്‍ വാഹനാപകടത്തില്‍ മരിച്ചു

പത്തനംതിട്ട: സിനിമ സീരിയല്‍ താരം സന്തോഷ് കെ.നായര്‍ വാഹനാപകടത്തില്‍ മരിച്ചു. എം.സി റോഡില്‍ ഇന്ന് രാവിലെയാണ് അപകടം. സന്തോഷ് യാത്ര ചെയ്തുകൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന പാഴ്‌സല്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ അടൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കാറില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ ശുഭശ്രീ, പാര്‍സല്‍ ലോറി ഡ്രൈവര്‍ സുധീഷ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 100 ലേറെ സിനിമകളില്‍ അഭിനയിച്ച സന്തോഷിന്റെ അവസാന സിനിമ മോഹിനിയാട്ടം തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുകയാണ്. …

​ഹോർമുസ് കടലിടുക്കിൽ സംഘർഷം: അമേരിക്കൻ സൈനിക നീക്കം

വാഷിംഗ്ടൺ: ഇറാൻ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്ന ഹോർമുസ് കടലിടുക്ക് ചരക്കുനീക്കത്തിനായി തുറന്നുനൽകാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ സൈനിക ഓപ്പറേഷൻ പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് മേഖലയിൽ സംഘർഷം കടുത്തിരിക്കുകയാണ്. ​യുഎഇയിൽ മിസൈൽ ആക്രമണം: യുഎഇയിലെ ഓയിൽ ഇൻഡസ്ട്രിയൽ മേഖലയിൽ നടന്ന ഡ്രോൺ/മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റു. ഇറാൻ വിക്ഷേപിച്ച മിസൈലുകൾ തകർത്തതായി യുഎഇ അധികൃതർ അറിയിച്ചു. ​ഷിപ്പിംഗ് തടസ്സങ്ങൾ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ദക്ഷിണ കൊറിയൻ കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. എന്നാൽ യുഎസ് …

സംസ്ഥാനത്ത് താമര വിരിഞ്ഞത് ഇടത് കോട്ടകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് കോട്ടകളിൽ 3 താമരകൾ വിരിഞ്ഞു. ഇടതു കോട്ടകൾ എന്നറിയപ്പെടുന്ന കഴക്കൂട്ടത്തും ചാത്തന്നൂരും പുറമേ നേമത്തുമാണ് ബിജെപി സംസ്ഥാനത്ത് ചരിത്ര വിജയമുറപ്പിച്ചത്. സംസ്ഥാനത്തെ മറ്റ് ആറു മണ്ഡലങ്ങളിൽ രണ്ടാംസ്ഥാനത്തെത്താനും ബിജെപിക്ക് കഴിഞ്ഞു. നേമത്ത് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ സിപിഎം നേതാവും മന്ത്രിയുമായ വി. ശിവൻകുട്ടിയെ തോൽപ്പിച്ചു മണ്ഡലം പിടിച്ചെടുത്തു. കഴക്കൂട്ടത്ത് പരാജയപ്പെട്ടത് സി.പി.എം.നേതാവും മുൻമന്ത്രിയുമായ കടകം പള്ളി സുരേന്ദ്രനാണ്. ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരനാണ് ഇവിടെ വിജയക്കൊടി പാറിച്ചത്. …

സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ;8 5,3 2 7 വോട്ട്

മലപ്പുറം : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂരിപക്ഷം മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിനേടി – 8 5 3 2 7 വോട്ട്. മലപ്പുറം മണ്ഡലത്തിൽ മത്സരിച്ച പി കെ കുഞ്ഞാലിക്കുട്ടിക്കു1, 31,632 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിലെ കെ.ടി. മുജിബിനു46 3 0 5 വും എൻഡിഎയിലെ അശ്വതി ഗുപ്തകുമാറിന്9 1 2 7വും വോട്ടാണ് ലഭിച്ചത്. 1957ൽ മലപ്പുറം മണ്ഡലം നിലവിൽ വന്നത് മുതൽ മുസ്ലീം ലീഗ് ആണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2021 ൽ …

ഇന്നത്തെ പ്രധാന വാർത്തകൾ

​കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അട്ടിമറി വിജയം. 140 മണ്ഡലങ്ങളിൽ യു.ഡി.എഫിനു 102 സിറ്റ് ലഭിച്ചു. എൽ.ഡി.എഫ് – 35, എൻ.ഡി.എ.- 3. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. കാവൽ മന്ത്രിസഭയായി തുടരാൻ ഗവർണർ നിർദ്ദേശിച്ചു. പത്ത് വർഷത്തിന് ശേഷം കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് അധികാരത്തിലേക്ക് പിണറായി മന്ത്രിസഭയിലെ 21 മന്ത്രിമാരിൽ 13 പേരും പരാജയപ്പെട്ടു. വ്യവസായ മന്ത്രി പി. രാജീവ് പരാജയപ്പെട്ട പ്രമുഖരിൽ പ്പെടുന്നു. ​ബി.ജെ.പി മുന്നേറ്റം: കേരള നിയമസഭയിൽ ബി.ജെ.പി ഇത്തവണ 3 …