മീഞ്ചയില്‍ യുവാവ് വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: യുവാവിനെ വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മീഞ്ച, ചിഗറുപാദയിലെ മോഹന്‍ദാസിന്റെ മകന്‍ രഞ്ജിത്ത് (40) ആണ് ജീവനൊടുക്കിയത്.
ഇദ്ദേഹം തനിച്ചാണ് താമസം. ചൊവ്വാഴ്ച രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിനകത്തും പുറത്തും ലൈറ്റുകള്‍ കത്തി നില്‍ക്കുന്നതു കണ്ട പരിസരവാസികള്‍ സംശയം തോന്നി വീട്ടിലെത്തുകയായിരുന്നു. വിളിച്ചിട്ടും വാതിൽ തുറന്നില്ല.ഫാനുകള്‍ കറങ്ങി കൊണ്ടിരിക്കുന്ന ശബ്ദം കേട്ട് സംശയം തോന്നി ജനല്‍ തള്ളിതുറന്ന് അകത്തേയ്ക്ക് നോക്കിയപ്പോഴാണ് അടുക്കളയിലെ ഫാനില്‍ രഞ്ജിത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പ്പാടി താലൂക്കാശുപത്രിയിലേയ്ക്കു മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മാണിക്കോത്ത് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതിയെ പിടികൂടാന്‍ ഉപ്പളയില്‍ എത്തിയ പൊലീസിന് നേരെ അക്രമം; പ്രതിയെ സാഹസികമായി പിടികൂടി, അറസ്റ്റിലായത് മംഗളൂരുവില്‍ കൊല്ലപ്പെട്ട കാലിയാ റഫീക്കിന്റെ മകന്‍ സുഹൈല്‍, മാതാവും ഭാര്യയും ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസ്

You cannot copy content of this page