അഗ്നിമിത്രപാല്‍; ബംഗാള്‍ മുഖ്യമന്ത്രി?: അഞ്ചുപേര്‍ പരിഗണനയില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയില്‍ ചരിത്രവിജയം നേടിയ ബി ജെ പി മുഖ്യമന്ത്രി സ്ഥാനത്തേക്കു അഞ്ചു പേരെ പരിഗണിക്കുന്നു. ഇക്കൂട്ടത്തില്‍ ഒരാള്‍ ബി ജെ പി പശ്ചിമബംഗാള്‍ സംസ്ഥാന വൈസ് പ്രസിഡന്റും മഹിളാ മോര്‍ച്ചാ നേതാവും എം എല്‍ എയുമായ അഗ്നിമിത്ര പാലാണ്. ഫാഷന്‍ ഡിസൈനറായിരുന്ന അഗ്നിമിത്ര 2019ലാണ് തൊഴില്‍ മേഖല വിട്ടു ബി ജെ പി പ്രവര്‍ത്തകയായത്.

ശിശുരോഗ വിദഗ്ദ്ധനായ ഡോ. അശോക് റൈയുടെ മകളായ അഗ്നി മിത്ര ഡിഗ്രി വിദ്യാഭ്യാസത്തിനു ശേഷം ഫാഷന്‍ ടെക്‌നോളജിയില്‍ ബിരുദമെടുത്തു. അതിനെ തുടര്‍ന്നു എം ബി എ ബിരുദം നേടി. നിരവധി ബോളിവുഡ് സിനിമകള്‍ക്കു വേഷങ്ങള്‍ ഒരുക്കിയതു അഗ്നിമിത്രയുടെ ഫാഷന്‍ ടെക്‌നോളജി സ്ഥാപനമായിരുന്നു. പ്രമുഖ വ്യക്തികള്‍ക്കും മുന്‍ യു എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഹിലാരി ക്ലിന്റനും അവര്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. 2019ല്‍ ബി ജെ പിയില്‍ ചേര്‍ന്ന ഇവര്‍ താമസിയാതെ മഹിളാ മോര്‍ച്ച പ്രസിഡന്റായി. ഇക്കാലത്ത് സംസ്ഥാനത്തെ 23 ജില്ലകളില്‍ അവര്‍ സ്ത്രീകള്‍ക്കു വേണ്ടി സ്വയം പ്രതിരോധ പരിശീലന ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചു. കഴിവുറ്റ പ്രാസംഗികയായ അവര്‍ 2021ല്‍ എം എല്‍ എയായി. ടി എം സിയിലെ സയോണി ഘോഷിനെ തോല്‍പ്പിച്ചാണ് ഇവര്‍ നിയമസഭയിലെത്തിയത്. അണികളെ ആവേശം കൊള്ളിക്കാന്‍ കഴിവുള്ള പ്രസംഗവും പ്രചരണവും ഇവരെ പശ്ചിമബംഗാളില്‍ വളരെപ്പെട്ടെന്നു തന്നെ ശ്രദ്ധേയയാക്കി മാറ്റിയിരുന്നു.
ഭവാനിപുര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ തറപറ്റിച്ച സുവേന്ദു അധികാരിയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കു ബി ജെ പി പരിഗണിക്കുന്ന രണ്ടാമത്തെ നേതാവ്. പശ്ചിമ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷനേതാവായിരുന്നു അദ്ദേഹം. ഇവര്‍ക്കു പുറമെ മുന്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും ഇപ്പോഴത്തെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് സമിക് ഭട്ടാചാര്യയും മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നു. മഹാഭാരത സീരിയലില്‍ ദ്രൗപതിയുടെ വേഷമിട്ട നടിയും ബി ജെ പി നേതാവുമായ രൂപ ഗാംഗുലിയും മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page