പിതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച മകന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍

കണ്ണൂര്‍: പിതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച മകനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെറുപുഴ പെരിങ്ങാലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. പിതാവ് കൊന്നാങ്കല്‍ രാഘവ (76)നെ ആണ് മകന്‍ സനല്‍ (45) വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ചേര്‍ന്ന് രാഘവനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സനലിനെ കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സനലിന് …

ജില്ലാ കളക്ടറും എസ് പി യും വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ചു

കാസർകോട് : ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അർജുൻ പാണ്ഡ്യനും ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഢിയും സന്ദർശിച്ചു. കാസർകോട് ഗവൺമെന്റ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ച് ഒരുക്കങ്ങളും സുരക്ഷയും വിലയിരുത്തി. കാസർകോട്, മഞ്ചേശ്വരം, ഉദുമ നിയോജകമണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരുക്കങ്ങളാണ് ഇവർ വിലയിരുത്തിയത് . വരണാധികാരികളായ ലിപു എസ് ലോറൻസ്, വിപി രഘുമണി എന്നിവരും ഉപവരണാധികാരികളും ഒപ്പമുണ്ടായിരുന്നു.

ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള യുവതി ഏഴര പവന്‍ സ്വര്‍ണവും രണ്ടരലക്ഷം രൂപയുമായി കാമുകനൊപ്പം സ്ഥലം വിട്ടു; ഇരുവരും അറസ്റ്റില്‍

പാലക്കാട്: ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള യുവതി ഏഴര പവന്‍ സ്വര്‍ണവും രണ്ടരലക്ഷം രൂപയുമായി കാമുകനൊപ്പം ഒളിച്ചോടി. സംഭവത്തില്‍ പൊലീസ് ഇരുവരേയും അറസ്റ്റുചെയ്തു. യുവതിക്കൊപ്പം കാമുകന്‍ കോരഞ്ചിറ സ്വദേശി ജിന്റോ കുര്യാക്കോസ് (29) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏപ്രില്‍ 24 ന് ആണ് ക്ഷേത്രത്തിലേക്കു പോവുകയാണെന്നു പറഞ്ഞ് യുവതി വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കന്യാകുമാരിയില്‍ അറസ്റ്റ് ചെയ്തു. കാമുകന്റെ പ്രേരണ മൂലമാണു താന്‍ വീടുവിട്ടിറങ്ങിയതെന്നാണ് യുവതി …

ജില്ലയില്‍ വോട്ടെണ്ണലിനു 461 ജീവനക്കാർ

കാസര്‍കോട്: ജില്ലയില്‍ വോട്ടെണ്ണൽ ചുമതലയുള്ള ജീവനക്കാരുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് ഹാളിൽ നടത്തി . ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഇ വി എം ടേബിളുകളിലേക്ക് 17 വീതം കൗണ്ടിംഗ് സൂപ്പർവൈസർമാരും 17 വീതം കൗണ്ടിംഗ് അസിസ്റ്റന്റ്കളും 17 വീതം മൈക്രോ ഒബ്സർവർ മാരും ഉണ്ട്. പോസ്റ്റൽ ബാലറ്റ് ടേബിൾ ചുമതല കൂടി പരിഗണിച്ചാൽ ജില്ലയിൽ ആകെ 461 ജീവനക്കാർക്ക് വോട്ടെണ്ണൽ ചുമതല നൽകിയിട്ടുണ്ട്. കൗണ്ടിംഗ് സൂപ്പർവൈസർമാർ എല്ലാം ഗസറ്റഡ് …

നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം പ്രവര്‍ത്തനോദ്ഘാടന സമ്മേളനം 4ന്

പി പി ചെറിയാന്‍ ന്യൂയോർക്ക്: നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ പ്രവർത്തനോദ്ഘാടന സമ്മേളനം 4 നു നടക്കും.ദൃഢവിശ്വാസത്തിൽ വേരൂന്നി, ലക്ഷ്യബോധത്തോടെ മുന്നോട്ട് എന്നതാണ് ഈ വർഷത്തെ പ്രവർത്തന പ്രമേയം. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ (ഭദ്രാസന അധ്യക്ഷൻ)ഉദ്ഘാടനാം ചെയ്യും . റവ. റെൻസി തോമസ് ജോർജ് (ഡയറക്ടർ, മാർത്തോമ്മാ ചർച്ച് ആനിമേഷൻ സെന്റർ) മുഖ്യപ്രഭാഷകനാണ് സമ്മേളനത്തിൽ ഓൺലൈനായി പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി സൂം പ്ലാറ്റ്‌ഫോം വഴിയുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

എ ച് -1ബി വിസ തട്ടിപ്പ് ഗൂഢാലോചന: രണ്ടുപേർ കുറ്റം സമ്മതിച്ചു

സാക്രമെന്റോ, കാലിഫോർണിയ:അമേരിക്കൻ പൗരത്വവും കുടിയേറ്റ സേവനവും സംബന്ധിച്ച തട്ടിപ്പ്ക ണ്ടെത്തൽ നടപടികളുടെ ഭാഗമായി എച് -1ബി വിസ തട്ടിപ്പ് ഗൂഢാലോചന കേസിൽ രണ്ട് പ്രതികൾ കുറ്റം സമ്മതിച്ചു. 51 വയസ്സുള്ള സമ്പത് രാജിടിയും, ശ്രീധർ മാഡയും വിസ തട്ടിപ്പിന് ഗൂഢാലോചന നടത്തിയതിൽ കുറ്റക്കാരാണെന്ന് യു.എസ്. അറ്റോർണി എറിക് ഗ്രാന്റ് അറിയിച്ചു. കോടതി രേഖകൾ പ്രകാരം, സമ്പത് രാജി ടി രണ്ടു വിസ സേവന സ്ഥാപനങ്ങൾ നടത്തിവരികയായിരുന്നു. ഈ കമ്പനികളുടെ ബിസിനസ് മോഡലിന്റെ ഭാഗമായി, വിദേശ തൊഴിലാളികൾ താൽക്കാലികമായി …

ഊട്ടിയിലേക്കുള്ള വിനോദയാത്രയ്ക്കിടെ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; 2 പേര്‍ മരിച്ചു; 5 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ഊട്ടിയിലേക്കുള്ള വിനോദയാത്രയ്ക്കിടെ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് രണ്ടുപേര്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണൂര്‍ സ്വദേശികളായ മുനീര്‍ (30), മുനീറ (45) എന്നിവരാണ് മരിച്ചത്. കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. ഏഴംഗ സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഗുണ്ടല്‍പേട്ടില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെവെച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയ സമീപവാസികളാണ് വാഹനത്തില്‍ നിന്ന് ആളുകളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തുള്ള …

ചൂട് കഠിനം: ”തണല്‍” തേടി കന്നുകാലികളും

കാസര്‍കോട്: ചൂട് അസഹ്യമായതോടെ സൂര്യാഘാതമേറ്റ് തളര്‍ന്നു വീഴുകയും പൊള്ളലേല്‍ക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കന്നുകാലികളും ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ തണല്‍ തേടി എത്തുന്നു. അതിജീവനത്തിന്റെ വേറിട്ട കാഴ്ച ആളുകളെ അദ്ഭുതപെടുത്തുന്നു.കഴിഞ്ഞ കാലവര്‍ഷക്കാലത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതു കാസര്‍കോട് ജില്ലയിലായിരുന്നു. ഇപ്പോള്‍ പാലക്കാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നതും കാസര്‍കോട് ജില്ലയിലാണ്. വേനല്‍ മഴയാകട്ടെ ജില്ലയില്‍ കാര്യമായി ലഭിച്ചതുമില്ല.ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സൂര്യാഘാതം മൂലം വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് പൊള്ളലേറ്റ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും കന്നുകാലികളിലും ഇത്തരത്തില്‍ വേനല്‍ക്കെടുതി …

പൊതുസ്ഥലത്ത് പുകവലിച്ച പോലെ; ചോദ്യം ചെയ്യലില്‍ വലിച്ചതു എം ഡി എം എ ആളെന്നു തിരിച്ചറിഞ്ഞു; പോരാത്തതിന് ആളൊരു വാറണ്ട് പ്രതിയാണെന്നു മനസ്സിലാക്കിയ പൊലീസ് മീഞ്ച സ്വദേശിയെ അറസ്റ്റു ചെയ്തു

മഞ്ചേശ്വരം: പൊതു സ്ഥലത്തു പരസ്യമായി പുകവലിക്കുന്ന പോലെ കണ്ട യുവാവിനെ ചോദ്യം ചെയ്യുന്നതിനിടയില്‍ വലിച്ചതു എം ഡി എം എ ആണെന്നു പൊലീസ് തിരിച്ചറിഞ്ഞു. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതിനിടയില്‍ ആളു ചില്ലറക്കാരനല്ലെന്നു കണ്ടെത്തിയ പൊലീസ് അയാളെ അറസ്റ്റു ചെയ്തു. മീഞ്ച കളായി അട്ക്ക കൊളച്ചെപ്പു സ്വദേശി ഹുസൈന്‍ എന്ന മുഹമ്മദ് ഹുസൈനെ (32) പൊലീസ് അറസ്റ്റു ചെയ്തു.മുഹമ്മദ് ഹുസൈനെതിരെ അക്രമം, സംഘട്ടനം, കഞ്ചാവ്, അബ്കാരി കേസുകള്‍ നിലവിലുണ്ടെന്നും എം ഡി എം എയുടെ പ്രേരണയില്‍ പ്രതി പൊലീസിനെ …

പൂജയ്ക്ക് ശക്തി കിട്ടാന്‍ ഒരു മണിക്കൂര്‍ മരത്തെ വലംവെക്കണം; ഭര്‍ത്താവിനേയും മകനേയും വീട്ടില്‍ നിന്ന് പുറത്താക്കി യുവതിയെ പീഡിപ്പിച്ചു; ജോത്സ്യന്‍ അറസ്റ്റില്‍

ബെംഗളൂരു: പൂജയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജോത്സ്യന്‍ അറസ്റ്റില്‍.കര്‍ണാടകയിലെ ചന്നമനക്കരെയില്‍ നടന്ന സംഭവത്തില്‍ ജോത്സ്യന്‍ മോഹന്‍കുമാര്‍ (38) ആണ് അറസ്റ്റിലായത്. ദുര്‍മന്ത്രവാദം ചെയ്ത് കുടുംബത്തെ നശിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ ഇയാള്‍ പീഡിപ്പിച്ചതെന്നാണ് പരാതി. ബ്യൂട്ടീഷ്യനായി ജോലി ചെയ്യുകയാണ് പീഡനത്തിനിരയായ 35കാരി. സഹോദരിക്ക് ബ്യൂട്ടിഷ്യന്‍ കോഴ്‌സ് പഠിക്കണം എന്നുപറഞ്ഞാണ് അടുത്തിടെ ഇയാള്‍ രാജാജി നഗറിലുള്ള യുവതിയുടെ ബ്യൂട്ടീഷ്യന്‍ സ്ഥാപനത്തില്‍ എത്തിയത്. തുടര്‍ന്ന് ബിസിനസ് പുരോഗമിക്കാനും സാമ്പത്തിക വളര്‍ച്ച ഉണ്ടാകുന്നതിനുമായി പൂജചെയ്യാം എന്ന് പറഞ്ഞ് യുവതിയുമായി അടുപ്പം …

കുട്ടി ഡ്രൈവിംഗ്: കുമ്പളയില്‍ മൂന്നു പേര്‍ പിടിയില്‍; രണ്ടു മാതാക്കള്‍ക്കും ഒരു ഇളയുപ്പക്കുമെതിരെ കേസ്

കുമ്പള:കുട്ടികളുടെ സ്‌കൂട്ടര്‍ ഓടിക്കലിനെതിരെ കുമ്പളയില്‍ പൊലീസ് നടപടി കര്‍ശനമാക്കി. സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് എസ്‌ഐ അനന്തകൃഷ്ണന്‍ ആര്‍ മേനോന്‍ പ്രായപൂര്‍ത്തിയാവാത്ത സ്‌കൂട്ടര്‍ ഓട്ടക്കാരായ മൂന്നു പേരെയും അവര്‍ ഓടിച്ചിരുന്ന സ്‌കൂട്ടറുകളും കസ്റ്റഡിയിലെടുത്തു. സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയവര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ രണ്ടു പേര്‍ കുട്ടികളുടെ മാതാക്കളാണ്.ഒരു കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ കൊടുത്ത ഇളയുപ്പക്കെതിരെയും കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് പെര്‍വാട് ജംഗ്ഷനില്‍ വാഹന പരിശോധനയ്ക്കിടയില്‍ സ്‌കൂട്ടറില്‍ അടിച്ചു മിന്നി വരികയായിരുന്നു 15 കാരനെ സ്‌കൂട്ടറുമായി പിടികൂടി സ്റ്റേഷനില്‍ …

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി വിസ്മയ കാഴ്ച ഒരുക്കി; ആന്‍ഡമാന് ഗിന്നസ് റെക്കോര്‍ഡ്

ശ്രീ വിജയപുരം: കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി ആന്‍ഡമാന്‍ ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചു. രാധാനഗര്‍ ബീച്ചിലെ കടലിനടിയിലാണ് ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണകൂടം ഉയര്‍ത്തിയത്. ഇതോടെ പുതിയ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചതായി ഭരകൂടം വ്യക്തമാക്കി. സ്വരാജ് ദ്വീപിലെ പ്രശസ്തമായ രാധാനഗര്‍ ബീച്ചില്‍ 60 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുള്ള ത്രിവര്‍ണ പതാകയാണ് കടലിനടിയില്‍ ഉയര്‍ത്തിയത്. ആന്റമാന്‍ നിക്കോബാര്‍ പൊലീസ്, വനം വകുപ്പ്, നാവിക സേന, …

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശമദ്യം; 52കാരി അറസ്റ്റില്‍

പാലക്കാട്: വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 124 ലിറ്റര്‍ വിദേശമദ്യവുമായി 52കാരി പിടിയില്‍.പാലക്കാട് കൊല്ലങ്കോട്ടെ ശശികലയാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം നടത്തിയ തിരച്ചിലിലാണ് വീട്ടിലെ രഹസ്യ അറയില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്.അനധികൃതമായി വില്‍പ്പന നടത്താന്‍ സൂക്ഷിച്ച മദ്യമായിരുന്നു പിടിച്ചെടുത്തതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ തന്‍സില്‍ താഹയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എക്‌സൈസ് ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ സിബി സിറില്‍, അസിസ്റ്റന്റ് ഗ്രേഡ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ പി. ചെന്താമര, കെ. …

എസി പൊട്ടിത്തെറിച്ച് നാല് നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; 9 പേര്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: നാല് നില കെട്ടിടത്തില്‍ എസി പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ ഒമ്പതുപേര്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാറില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞയുടന്‍ 14 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ ബാല്‍ക്കെണിയിലൂടെയും ജനാലകളിലൂടെയും 20-ഓളം പേരെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. കെട്ടിടത്തിലെ ഒരു എസി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീ പടര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തീപിടുത്തത്തെ തുടര്‍ന്ന് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിനുള്ളില്‍ …

കൊലക്കേസ്: കർണാടക കോൺഗ്രസ് എംഎൽഎ യെ അയോഗ്യനാക്കി

ബാംഗളൂരു: ബിജെപി നേതാവ് യോഗേന്ദ്ര ഗൗഡയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് എംഎൽഎ വിനയകുമാർ കുൽക്കർണിയെ നിയമസഭ അയോഗ്യനാക്കി . കുൽക്കർണി മുൻ മന്ത്രിയാണ്. കൊലക്കേസിൽ പ്രതിയായ ഇദ്ദേഹത്തെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചിരുന്നു. ധാർവാടിലെ ബിജെപി പഞ്ചായത്ത് മെമ്പർ ആയിരുന്നു കൊല്ലപ്പെട്ട യോഗേന്ദ്ര ഗൗഡ . 2016 ലായിരുന്നു കൊലപാതകം .

മുണ്ടാങ്കുലം സൂപ്പർ മാർക്കറ്റ് ഉടമ കെ ടി ഇബ്രാഹിം അന്തരിച്ചു

കാസർകോട്:മുൻ പ്രവാസിയുംചെമനാട് മുണ്ടാങ്കുലം ഹോം കെയർ സൂപ്പർമാർക്കറ്റ് ഉടമസ്ഥനുമായ കോലാത്തൊട്ടി കെ.ടി. ഇബ്രാഹിം ( 72)അന്തരിച്ചു.കൊളംബക്കാൽ ഹൈദ്രോസ് മസ്ജിദ് കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ടാണ്. ദീർഘകാലം അബൂദാബിയിൽ ബിസിനസ്സുകാരനുംഅബൂദാബി- ചെമനാട് ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡൻ്റും അബൂദാബി കെ എം സി സി സ്ഥാപക നേതാക്കന്മാരിൽ ഒരാളുമായിരുന്നു.പരേതരായ കോലാത്തൊട്ടി ഇസ്‌മായിൽ ഹാജിയുടെയും ബീഫാത്തിമയുടെയും മകനാണ്.ഭാര്യ : മൈമൂന തൈവളപ്പ് .മക്കൾ :അറഫാത്ത് കെ.ടി. ( ഹോം കെയർ ), ആസിഫ് കെ.ടി. (ദുബൈ ) ഹസീബ് കെ.ടി.(ദുബൈ …

45,000 ടൺ എൽപിജിയുമായി സൂപ്പർ ടാങ്കർ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: 45,000 ടൺ എൽപിജിയുമായി സർവ്വശക്തി എൽപിജി സൂപ്പർ ടാങ്കർ ഹോർമോസ് കടലിടുക്ക് കടന്നു. ടാങ്കർ പത്ത് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ എത്തുമെന്ന് കരുതുന്നു. മാർച്ച് 3 നു യു.എ.ഇയിൽ നിന്നു പുറപ്പെട്ട ടാങ്കർ പേർഷ്യൻ ഉൾക്കടലിലായിരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ടാങ്കറിലെ എൽ.പി.ജി. വാങ്ങുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട് .

ന്യൂഡൽഹിയിൽ യുവ ജഡ്ജി തൂങ്ങിമരിച്ച നിലയിൽ

ന്യൂഡൽഹി: ന്യൂഡൽഹിയിൽ യുവ ജഡ്ജി തൂങ്ങിമരിച്ചു. അമൻ കുമാർ ശർമ്മ (30 ) എന്ന ജഡ്ജിയാണ് ആത്മഹത്യ ചെയ്തത്. നോർത്ത് ഈസ്റ്റ് ഡിസ്ട്രിക്ട് ലീഗൽ സർവീസ് അഥോറിറ്റി സെക്രട്ടറിയാണ്. ജഡ്ജിയായ ഭാര്യയുടെയും സഹോദരിയുടെയും പീഡനമാണ് കാരണമെന്ന് പറയുന്നു. ഇവർക്ക് രണ്ടു കുട്ടികളുണ്ട്. രണ്ടുമാസമായി കുടുംബകലവും പീഡനവും മൂലം അമൻ കുമാർ അസ്വസ്ഥനായിരുന്നു എന്ന് പറയുന്നു. കഴിഞ്ഞ ദിവസവും കുടുംബ കലഹം ഉണ്ടായതായും അതിനുശേഷം ബാത്റൂമിൽ കയറി വാതിൽ അടച്ച അദ്ദേഹത്തെ പിന്നീട് അയൽക്കാർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു …