പൂജയ്ക്ക് ശക്തി കിട്ടാന്‍ ഒരു മണിക്കൂര്‍ മരത്തെ വലംവെക്കണം; ഭര്‍ത്താവിനേയും മകനേയും വീട്ടില്‍ നിന്ന് പുറത്താക്കി യുവതിയെ പീഡിപ്പിച്ചു; ജോത്സ്യന്‍ അറസ്റ്റില്‍

ബെംഗളൂരു: പൂജയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജോത്സ്യന്‍ അറസ്റ്റില്‍.
കര്‍ണാടകയിലെ ചന്നമനക്കരെയില്‍ നടന്ന സംഭവത്തില്‍ ജോത്സ്യന്‍ മോഹന്‍കുമാര്‍ (38) ആണ് അറസ്റ്റിലായത്. ദുര്‍മന്ത്രവാദം ചെയ്ത് കുടുംബത്തെ നശിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ ഇയാള്‍ പീഡിപ്പിച്ചതെന്നാണ് പരാതി.

ബ്യൂട്ടീഷ്യനായി ജോലി ചെയ്യുകയാണ് പീഡനത്തിനിരയായ 35കാരി. സഹോദരിക്ക് ബ്യൂട്ടിഷ്യന്‍ കോഴ്‌സ് പഠിക്കണം എന്നുപറഞ്ഞാണ് അടുത്തിടെ ഇയാള്‍ രാജാജി നഗറിലുള്ള യുവതിയുടെ ബ്യൂട്ടീഷ്യന്‍ സ്ഥാപനത്തില്‍ എത്തിയത്. തുടര്‍ന്ന് ബിസിനസ് പുരോഗമിക്കാനും സാമ്പത്തിക വളര്‍ച്ച ഉണ്ടാകുന്നതിനുമായി പൂജചെയ്യാം എന്ന് പറഞ്ഞ് യുവതിയുമായി അടുപ്പം സ്ഥാപിച്ചു. ഇതിന്റെ ഭാഗമായി രാമനഗരയിലെയും മൈസൂരുവിലെയും ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോയി പൂജകള്‍ ചെയ്തു. ലക്ഷക്കണക്കിന് രൂപയാണ് പൂജകള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞ് ഇയാള്‍ വാങ്ങിയതെന്ന് യുവതി പറഞ്ഞു.

അതിനിടെ പ്രത്യേക പൂജ നടത്തണം എന്ന് പറഞ്ഞ് ഇയാള്‍ യുവതിയുടെ വീട്ടില്‍ എത്തുകയായിരുന്നു. പൂജക്കിടെ ഫലം കിട്ടാന്‍ മരത്തെ വലംവെക്കണം എന്നുപറഞ്ഞ് ഇയാള്‍ യുവതിയുടെ മകനേയും ഭര്‍ത്താവിനേയും പുറത്തേക്ക് പറഞ്ഞയച്ചു. പിന്നാലെ ഇയാള്‍ യുവതിയെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ ദുര്‍മന്ത്രവാദം ചെയ്ത് കുടുംബത്തെ നശിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തയെന്നും പരാതിയില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ മാനസികമായി തകര്‍ന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ജോത്സ്യന്റെ അതിക്രമം അറിയാനിടയായ കുടുംബം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പിന്നാലെയാണ് പൊലീസ് ജോത്സ്യനെ അറസ്റ്റ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page