ഊട്ടിയിലേക്കുള്ള വിനോദയാത്രയ്ക്കിടെ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; 2 പേര്‍ മരിച്ചു; 5 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ഊട്ടിയിലേക്കുള്ള വിനോദയാത്രയ്ക്കിടെ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് രണ്ടുപേര്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണൂര്‍ സ്വദേശികളായ മുനീര്‍ (30), മുനീറ (45) എന്നിവരാണ് മരിച്ചത്. കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. ഏഴംഗ സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഗുണ്ടല്‍പേട്ടില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെവെച്ചായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയ സമീപവാസികളാണ് വാഹനത്തില്‍ നിന്ന് ആളുകളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page