ചൂട് കഠിനം: ”തണല്‍” തേടി കന്നുകാലികളും

കാസര്‍കോട്: ചൂട് അസഹ്യമായതോടെ സൂര്യാഘാതമേറ്റ് തളര്‍ന്നു വീഴുകയും പൊള്ളലേല്‍ക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കന്നുകാലികളും ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ തണല്‍ തേടി എത്തുന്നു. അതിജീവനത്തിന്റെ വേറിട്ട കാഴ്ച ആളുകളെ അദ്ഭുതപെടുത്തുന്നു.
കഴിഞ്ഞ കാലവര്‍ഷക്കാലത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതു കാസര്‍കോട് ജില്ലയിലായിരുന്നു. ഇപ്പോള്‍ പാലക്കാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നതും കാസര്‍കോട് ജില്ലയിലാണ്. വേനല്‍ മഴയാകട്ടെ ജില്ലയില്‍ കാര്യമായി ലഭിച്ചതുമില്ല.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സൂര്യാഘാതം മൂലം വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്ക് പൊള്ളലേറ്റ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും കന്നുകാലികളിലും ഇത്തരത്തില്‍ വേനല്‍ക്കെടുതി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പൊള്ളുന്ന വെയിലില്‍ കൂട്ടത്തോടെ ടൗണിലെത്തുന്ന കന്നുകാലികള്‍ ദേശീയപാതയുടെ അടിപ്പാതയിലാണ് ഇപ്പോള്‍ തണല്‍ തേടുന്നത്. ചൂടിന്റെ കാഠിന്യം അനുഭവിച്ചറിയുന്ന നാട്ടുകാര്‍ കന്നുകാലികളെ ആട്ടിയോടിക്കാറുമില്ല. ദാഹിച്ചു വലയുന്ന കന്നുകാലികള്‍ക്ക് വെള്ളവും മറ്റും നല്‍കാനും നാട്ടുകാര്‍ ശ്രമിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page