എ ച് -1ബി വിസ തട്ടിപ്പ് ഗൂഢാലോചന: രണ്ടുപേർ കുറ്റം സമ്മതിച്ചു

സാക്രമെന്റോ, കാലിഫോർണിയ:അമേരിക്കൻ പൗരത്വവും കുടിയേറ്റ സേവനവും സംബന്ധിച്ച തട്ടിപ്പ്ക ണ്ടെത്തൽ നടപടികളുടെ ഭാഗമായി എച് -1ബി വിസ തട്ടിപ്പ് ഗൂഢാലോചന കേസിൽ രണ്ട് പ്രതികൾ കുറ്റം സമ്മതിച്ചു. 51 വയസ്സുള്ള സമ്പത് രാജിടിയും, ശ്രീധർ മാഡയും വിസ തട്ടിപ്പിന് ഗൂഢാലോചന നടത്തിയതിൽ കുറ്റക്കാരാണെന്ന് യു.എസ്. അറ്റോർണി എറിക് ഗ്രാന്റ് അറിയിച്ചു.

കോടതി രേഖകൾ പ്രകാരം, സമ്പത് രാജി ടി രണ്ടു വിസ സേവന സ്ഥാപനങ്ങൾ നടത്തിവരികയായിരുന്നു. ഈ കമ്പനികളുടെ ബിസിനസ് മോഡലിന്റെ ഭാഗമായി, വിദേശ തൊഴിലാളികൾ താൽക്കാലികമായി വിവിധ കമ്പനികളിൽ നിയമനത്തിനു എച് -1ബി സ്പെഷ്യാലിറ്റി ഒക്ക്യുപേഷൻ വിസകൾക്കായി അപേക്ഷകൾ സമർപ്പിച്ചു.

അതേസമയം, കാലിഫോർണിയ സർവകലാശാലയുടെ അഗ്രിക്കൾച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സസ് വിഭാഗത്തിലെ ചീഫ് ഇൻഫർമേഷൻ ഓഫീസറായിരുന്ന ശ്രീധർ മാഡയ്ക്ക് മേൽനോട്ട ചുമതല ഉണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിന് നേരിട്ട് എച് -1ബി തൊഴിലാളികളെ നിയമിക്കാൻ അധികാരം ഉണ്ടായിരുന്നില്ല.

2020 ജൂൺ മുതൽ 2023 ജനുവരി വരെ, രാജിടിയും മാഡയും ചേർന്ന് നിരവധി വിദേശ പൗരന്മാർക്കായി വ്യാജ എച് -1 ബി വിസ അപേക്ഷകൾ സമർപ്പിച്ചു. ഈ അപേക്ഷകളിൽ, തൊഴിലാളികൾ കാലിഫോർണിയ സർവകലാശാലയിൽ ജോലി ചെയ്യുമെന്ന തെറ്റായ വിവരങ്ങൾ നൽകിയിരുന്നു. മാഡ തന്റെ പദവിയുടെ വിശ്വാസ്യത ഉപയോഗിച്ച് ഈ വ്യാജ അവകാശവാദങ്ങൾക്ക് പിന്തുണ നൽകി.

എന്നാൽ, യാഥാർത്ഥ്യത്തിൽ ഈ ജോലികൾ നിലവിലില്ലായിരുന്നുവെന്നും തൊഴിലാളികൾ സർവകലാശാലയുമായി ബന്ധപ്പെട്ട പ്രോജക്ടുകളിൽ പ്രവർത്തിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. വിസകൾ ലഭിച്ചതിന് ശേഷം, ഇവരെ മറ്റ് കമ്പനികളിലേക്ക് മാർക്കറ്റ് ചെയ്ത് തൊഴിലാളികളായി വിനിയോഗിച്ചു.

ഈ ഗൂഢാലോചനയിലൂടെ രാജിടിയും മാഡയും മറ്റ് കമ്പനികൾക്കു ലഭിക്കേണ്ടിരുന്ന എച് -1ബി വിസ അവസരങ്ങൾ കുറച്ച് അന്യായമായ മത്സര ആനുകൂല്യം നേടി.

ഈ കേസ് യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിന്റെ ഡിപ്ലോമാറ്ക് സെക്യൂരിറ്റി സർ വീ സ് ,എമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് , ട്രഷറി ഇൻസ്‌പെക്ടർ ജനറൽ ഫോർ ടാക്സ് ഫോർ അഡ്മിനിസ്‌റേഷൻ ഉ യൂ എസ് സി ഐ എസ് ഫ്രാഡ് ഡിറ്റക്ഷൻ ആൻഡ് നാച്ചുറൽ സെക്യൂരിട്ടി ഡയറക്ടറേറ്റ് എന്നിവ ചേർന്നാണ് അന്വേഷിച്ചത്. അസിസ്റ്റന്റ് യു.എസ്. അറ്റോർണി ഡഗ്ലസ് ഹാർമൻ കേസ് വിചാരണ ചെയ്തു.

ഇരുവരുടെയും ശിക്ഷ ജൂലൈ 30-ന് യു.എസ്. ജില്ലാ ജഡ്ജി ട്രോയ് എൽ. നൺലി വിധിക്കും . പരമാവധി അഞ്ച് വർഷം തടവും 2.5 ലക്ഷം ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. എന്നാൽ, അന്തിമ ശിക്ഷ കോടതി വിധിയിലും ഫെഡറൽ സെന്റൻസിംഗ് മാർഗ്ഗനിർദ്ദേശങ്ങളിലും ആശ്രയിച്ചിരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page