ജില്ലാ കളക്ടറും എസ് പി യും വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ചു

കാസർകോട് : ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അർജുൻ പാണ്ഡ്യനും ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഢിയും സന്ദർശിച്ചു. കാസർകോട് ഗവൺമെന്റ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രം സന്ദർശിച്ച് ഒരുക്കങ്ങളും സുരക്ഷയും വിലയിരുത്തി.

കാസർകോട്, മഞ്ചേശ്വരം, ഉദുമ നിയോജകമണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരുക്കങ്ങളാണ് ഇവർ വിലയിരുത്തിയത് . വരണാധികാരികളായ ലിപു എസ് ലോറൻസ്, വിപി രഘുമണി എന്നിവരും ഉപവരണാധികാരികളും ഒപ്പമുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page