പൊതുസ്ഥലത്ത് പുകവലിച്ച പോലെ; ചോദ്യം ചെയ്യലില്‍ വലിച്ചതു എം ഡി എം എ ആളെന്നു തിരിച്ചറിഞ്ഞു; പോരാത്തതിന് ആളൊരു വാറണ്ട് പ്രതിയാണെന്നു മനസ്സിലാക്കിയ പൊലീസ് മീഞ്ച സ്വദേശിയെ അറസ്റ്റു ചെയ്തു

മഞ്ചേശ്വരം: പൊതു സ്ഥലത്തു പരസ്യമായി പുകവലിക്കുന്ന പോലെ കണ്ട യുവാവിനെ ചോദ്യം ചെയ്യുന്നതിനിടയില്‍ വലിച്ചതു എം ഡി എം എ ആണെന്നു പൊലീസ് തിരിച്ചറിഞ്ഞു. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതിനിടയില്‍ ആളു ചില്ലറക്കാരനല്ലെന്നു കണ്ടെത്തിയ പൊലീസ് അയാളെ അറസ്റ്റു ചെയ്തു. മീഞ്ച കളായി അട്ക്ക കൊളച്ചെപ്പു സ്വദേശി ഹുസൈന്‍ എന്ന മുഹമ്മദ് ഹുസൈനെ (32) പൊലീസ് അറസ്റ്റു ചെയ്തു.
മുഹമ്മദ് ഹുസൈനെതിരെ അക്രമം, സംഘട്ടനം, കഞ്ചാവ്, അബ്കാരി കേസുകള്‍ നിലവിലുണ്ടെന്നും എം ഡി എം എയുടെ പ്രേരണയില്‍ പ്രതി പൊലീസിനെ അറിയിച്ചു. പോരാത്തതിനു തനിക്കെതിരെ ഒരു എല്‍ പി കേസും മൂന്നു വാറണ്ടു കേസുകളുമുണ്ടെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൊതുസ്ഥലത്ത് പുകവലിച്ച പോലെ; ചോദ്യം ചെയ്യലില്‍ വലിച്ചതു എം ഡി എം എ ആളെന്നു തിരിച്ചറിഞ്ഞു; പോരാത്തതിന് ആളൊരു വാറണ്ട് പ്രതിയാണെന്നു മനസ്സിലാക്കിയ പൊലീസ് മീഞ്ച സ്വദേശിയെ അറസ്റ്റു ചെയ്തു

You cannot copy content of this page