ജില്ലയില്‍ വോട്ടെണ്ണലിനു 461 ജീവനക്കാർ

കാസര്‍കോട്: ജില്ലയില്‍ വോട്ടെണ്ണൽ ചുമതലയുള്ള ജീവനക്കാ രുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് ഹാളിൽ നടത്തി .

ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഇ വി എം ടേബിളുകളിലേക്ക് 17 വീതം കൗണ്ടിംഗ് സൂപ്പർവൈസർമാരും 17 വീതം കൗണ്ടിംഗ് അസിസ്റ്റന്റ്കളും 17 വീതം മൈക്രോ ഒബ്സർവർ മാരും ഉണ്ട്. പോസ്റ്റൽ ബാലറ്റ് ടേബിൾ ചുമതല കൂടി പരിഗണിച്ചാൽ ജില്ലയിൽ ആകെ 461 ജീവനക്കാർക്ക് വോട്ടെണ്ണൽ ചുമതല നൽകിയിട്ടുണ്ട്.കൗണ്ടിംഗ് സൂപ്പർവൈസർമാർ എല്ലാം ഗസറ്റഡ് റാങ്കിലുള്ളവരാണ്. പോസ്റ്റൽ ബാലറ്റ് ടേബിളിന്റെ ചുമതല ഉള്ള കൗണ്ടിംഗ് അസിസ്റ്റന്റ്കളും ഗസറ്റഡ് റാങ്കിലുള്ളവരാണ്. മൈക്രോ ഒബ്സർവർമാർ കേന്ദ്ര സർക്കാർ ജീവനക്കാർ ആയിരിക്കും.

20 ശതമാനം റിസർവോടെയാണ്
വോട്ടെണ്ണൽ ചുമതലകൾക്കായിജീവനക്കാരെ വിന്യസിച്ചിട്ടുള്ളത് ത്. എല്ലാ നിയോജക മണ്ഡലങ്ങളിലും 14 വീതം ഇവിഎം ടേബിളുകൾ ഉണ്ടായിരിക്കും. മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ നാല് പോസ്റ്റൽ ബാലറ്റ് ടേബിളുകളും കാസർകോട് നിയോജക മണ്ഡലത്തിൽ ഏഴ് പോസ്റ്റൽ ബാലറ്റ് ടേബിളുകളും ഉദുമ മണ്ഡലത്തിൽ ഒൻപത് പോസ്റ്റൽ ബാലറ്റ് ടേബിളുകളും കാഞ്ഞങ്ങാട് മണ്ഡലത്തിൽ 10 പോസ്റ്റൽ ബാലറ്റ് ടേബിളുകളും തൃക്കരിപ്പൂർ മണ്ഡലത്തിൽ 10 പോസ്റ്റൽ ബാലറ്റ് ടേബിളുകളും ക്രമീകരിക്കും.

മൂന്നാംഘട്ട റാൻഡമൈ സേഷൻ വോട്ടെണ്ണൽ ദിനമായ മെയ് നാലിന് രാവിലെ അഞ്ചുമണിക്ക് അതാത് നിയോജക മണ്ഡലം വരണാധികാരികളുടെ നേതൃത്വത്തിൽ കൗണ്ടിംഗ് സെന്ററുകളിൽ തന്നെ നടക്കും.

യോഗത്തിൽ ഉദുമ കൗണ്ടിങ് ഒബ്സവർമാരായ ഷൈമേദ്ര ജൈസ്വാൾ, കാഞ്ഞങ്ങാട് കൗണ്ടിങ് ഒബ്സർവറായ ലാൽനൈത്വാമ ഡർലോങ്ങ്
ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ എൻ ഗോപകുമാർ, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ ലീന എന്നിവരും പങ്കെടുക്കും .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൊതുസ്ഥലത്ത് പുകവലിച്ച പോലെ; ചോദ്യം ചെയ്യലില്‍ വലിച്ചതു എം ഡി എം എ ആളെന്നു തിരിച്ചറിഞ്ഞു; പോരാത്തതിന് ആളൊരു വാറണ്ട് പ്രതിയാണെന്നു മനസ്സിലാക്കിയ പൊലീസ് മീഞ്ച സ്വദേശിയെ അറസ്റ്റു ചെയ്തു

You cannot copy content of this page