ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള യുവതി ഏഴര പവന്‍ സ്വര്‍ണവും രണ്ടരലക്ഷം രൂപയുമായി കാമുകനൊപ്പം സ്ഥലം വിട്ടു; ഇരുവരും അറസ്റ്റില്‍

പാലക്കാട്: ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള യുവതി ഏഴര പവന്‍ സ്വര്‍ണവും രണ്ടരലക്ഷം രൂപയുമായി കാമുകനൊപ്പം ഒളിച്ചോടി. സംഭവത്തില്‍ പൊലീസ് ഇരുവരേയും അറസ്റ്റുചെയ്തു. യുവതിക്കൊപ്പം കാമുകന്‍ കോരഞ്ചിറ സ്വദേശി ജിന്റോ കുര്യാക്കോസ് (29) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏപ്രില്‍ 24 ന് ആണ് ക്ഷേത്രത്തിലേക്കു പോവുകയാണെന്നു പറഞ്ഞ് യുവതി വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കന്യാകുമാരിയില്‍ അറസ്റ്റ് ചെയ്തു.

കാമുകന്റെ പ്രേരണ മൂലമാണു താന്‍ വീടുവിട്ടിറങ്ങിയതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കന്യാകുമാരിയില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. യുവതി വീടുവിട്ടതിന് പിന്നാലെ കുടുംബം നടത്തിയ പരിശോധനയിലാണ് ഏഴര പവന്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് കുടുംബം നല്‍കിയ പരാതിയില്‍ ഇവര്‍ക്കെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു.

യുവതിക്ക് വിവാഹ സമ്മാനമായി ലഭിച്ച മുപ്പതോളം പവന്‍ സ്വര്‍ണവും കാമുകന്‍ പലപ്പോഴായി വാങ്ങിയതായും പരാതിയുണ്ട്. ബാങ്കില്‍ നിക്ഷേപിക്കാന്‍ ഭര്‍ത്താവ് നല്‍കിയ രണ്ടരലക്ഷം രൂപയാണ് യുവതി കൊണ്ടുപോയത്. ആലത്തൂര്‍ ഡി.വൈ.എസ്.പി കെ.ജെ.ജോണ്‍സന്റെ നേതൃത്വത്തില്‍ വടക്കഞ്ചേരി സി.ഐ എം.പി.എബി, എസ്.ഐ പി.സി.സനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page