വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശമദ്യം; 52കാരി അറസ്റ്റില്‍

പാലക്കാട്: വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 124 ലിറ്റര്‍ വിദേശമദ്യവുമായി 52കാരി പിടിയില്‍.
പാലക്കാട് കൊല്ലങ്കോട്ടെ ശശികലയാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം നടത്തിയ തിരച്ചിലിലാണ് വീട്ടിലെ രഹസ്യ അറയില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്.
അനധികൃതമായി വില്‍പ്പന നടത്താന്‍ സൂക്ഷിച്ച മദ്യമായിരുന്നു പിടിച്ചെടുത്തതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. കൊല്ലങ്കോട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ തന്‍സില്‍ താഹയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

എക്‌സൈസ് ഗ്രേഡ് ഇന്‍സ്‌പെക്ടര്‍ സിബി സിറില്‍, അസിസ്റ്റന്റ് ഗ്രേഡ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ പി. ചെന്താമര, കെ. വെള്ളകുട്ടി, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് എസ്. നടേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ കെ.അഭിലാഷ്, എച്ച്. നൗഫല്‍, ജി. വിജേഷ് കുമാര്‍, സി. രാധാകൃഷ്ണന്‍, വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ കെ.സി സംഗീത, പി.വൈ സീനത്ത്, സി.അഞ്ചു, വി. ഷീജ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page