ഡാളസ് കേരള അസോസിയേഷന്‍ മാതൃ-നഴ്‌സസ് ദിനാഘോഷം മെയ് 9 ന്

പി പി ചെറിയാന്‍

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി മാതൃദിനവും നഴ്സസ് ദിനവും ആഘോഷിക്കുന്നു. മെയ് 9 ശനിയാഴ്ച രാവിലെ ഗാർലൻഡിലെ കെ.എ.ഡി ബാങ്ക്വറ്റ് ഹാളിൽ ചടങ്ങുകൾ ആരംഭിക്കും.

ഡോ. ജോജി വർഗീസ്,
ഉമാ വേണുഗോപാൽ (പ്രസിഡന്റ്), പ്രഭാഷണം നടത്തും.

നമ്മുടെ കുടുംബങ്ങളെ പരിപാലിക്കുകയും സമൂഹത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന അമ്മമാരുടെയും നഴ്സുമാരുടെയും സ്നേഹത്തെയും അർപ്പണബോധത്തെയും ആദരിക്കാനാണ്പ്രത്യേക പ്രഭാത സംഗമം ഒരുക്കിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് കേരള അസോസിയേഷൻ ഓഫ് ഡാളസ് ഭാരവാഹികളായ ഷിജു എബ്രഹാം, മാത്യു നൈനാൻ , മൻജിത് കൈനിക്കര, തോമസ് ഈശോ എന്നിവരെ ബന്ധപ്പെടണം .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page