സംശയം: ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു

തൃശൂര്‍: സംശയത്തെ തുടര്‍ന്നാണെന്ന് പറയുന്നു, ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു. തൃശൂര്‍ ആനക്കല്ലില്‍ ഇന്ന് രാവിലെയാണ് സംഭവം. അവണിശേരി സ്വദേശി ഉണ്ണിമായയാണ്(30) മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ശിവപ്രസാദിനെ പൊലീസ് അറസ്റ്റുചെയ്തു. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.

സ്ഥലത്തെ പച്ചക്കറി കടയില്‍ ജോലിക്കാരനാണ് ശിവപ്രസാദ്. ഉണ്ണിമായ സ്വകാര്യ സ്ഥാനപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. രാവിലെ ഉണ്ണിമായ ജോലിക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് കൊലപാതകം നടന്നത്. ദമ്പതികളെ കൂടാതെ ഭര്‍തൃ മാതാവും നാലുവയസ്സുകാരിയായ കുഞ്ഞുമാണ് ഇവര്‍ക്കൊപ്പം താമസിച്ചിരുന്നത്. മാതാവിന്റെ നിലവിളി കേട്ടാണ് നാട്ടുകാര്‍ വീട്ടിലെത്തിയത്.

എന്നാല്‍ ഇവരെ അകത്തുകയാറാന്‍ ശിവപ്രസാദ് അനുവദിച്ചിരുന്നില്ലെന്ന് പറയുന്നു. പിന്നീട് പിന്‍വാതിലിലൂടെ കയറിയാണ് ഉണ്ണിമായയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page