മാർത്തോമ്മാ സഭാ സെക്രട്ടറി തിരഞ്ഞെടുപ്പ്: റവ. ഡാനിയേൽ വർഗീസ് മത്സര രംഗത്ത്

പി പി ചെറിയാൻ
ന്യൂയോർക്/പുന്നാട്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 2026-29 കാലയളവിലേക്കുള്ള സഭാ സെക്രട്ടറി സ്ഥാനത്തേക്ക് റവ. ഡാനിയേൽ വർഗീസ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. “സേവനത്തിനായി വിളിക്കപ്പെട്ടു, സഭയോട് പ്രതിബദ്ധതയുള്ളവൻ” എന്ന മുദ്രാവാക്യവുമായാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

നോർത്ത് അമേരിക്കാ കാനഡ ഭദ്രാസനത്തിൽ നിന്നുള്ള സഭാ പ്രതിനിധി മണ്ഡലാംഗങ്ങളുടെ വോട്ട് നിർണ്ണായകമായിരിക്കും .

പുന്നാട് സെഹിയോൻ മാർത്തോമ്മാ ചർച്ചിലെ വികാരിയായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തിനു
വൈദിക ശുശ്രൂഷയിൽ 33 വർഷത്തെ പ്രവൃത്തിപരിചയംമുണ്ട്. ഇതിനോടകം ഇരുപതിലധികം ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വേൾഡ് വിഷൻ പ്രോജക്ട് അഡ്മിനിസ്ട്രേറ്റർ, കൊട്ടാരക്കര ജൂബിലി മന്ദിരം സൂപ്രണ്ട്, തിരുവനന്തപുരം-കൊല്ലം ഭദ്രാസന സെക്രട്ടറി തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ സഭാ കൗൺസിൽ, സെമിനാരി ഗവേണിംഗ് ബോർഡ് എന്നിവയിലും അംഗമായിരുന്നു.

വിനയത്തോടും ഉത്തരവാദിത്തത്തോടും വിശ്വസ്തതയോടും കൂടി സഭയെ സേവിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് റവ. ഡാനിയേൽ വർഗീസ് അറിയിച്ചു. 2030-ൽ വിരമിക്കാനിരിക്കുന്ന അദ്ദേഹത്തിന്, സഭയുടെ ഉന്നമനത്തിനായി പ്രവർത്തിക്കാനുള്ള അവസാന അവസരം കൂടിയാണിതെന്ന് പോസ്റ്ററിൽ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page