കണ്ണൂര്‍: മട്ടന്നൂര്‍, നരിയമ്പാറയില്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം.പുളിയനമ്പ്രം കട്ടില്‍പറമ്പത്ത് മുഹമ്മദ് തസ്ലീം (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് ദാരുണമായ അപകട മരണം ഉണ്ടായത്. മുഹമ്മദ് തസ്ലീം ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരുകിലെ വൈദ്യുതി തൂണിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. തൊട്ടു പിന്നാലെ തന്നെ ബൈക്കിനു തീപിടിച്ചു. നിമിഷങ്ങള്‍ക്കകം മുഹമ്മദ് തസ്ലിമിന്റെ ദേഹത്തേയ്ക്ക് തീ പടരുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ കെടുത്തിയ ശേഷം തസ്ലീമിനെ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.







