കുമ്പള, കോട്ടേക്കാറില്‍ യുവാവ് മരിച്ചത് തലയിലെ രക്തസ്രാവം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; ദുരൂഹത നീങ്ങി

കാസര്‍കോട്: കുമ്പള, കോട്ടേക്കാറില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രവി പൂജാരിയുടെ സഹോദരന്‍ മൈതാനത്തിനു സമീപത്തു മരിച്ച നിലയില്‍ കാണപ്പെട്ടത്
തലയിലെ രക്തസ്രാവത്തെ തുടര്‍ന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ മരണത്തിലെ ദുരൂഹത നീങ്ങിയതായി കുമ്പള പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് കോട്ടേക്കാറിലെ സുനില്‍കുമാറിനെ (40)നെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. പെയിന്റിംഗ് തൊഴിലാളിയായ സുനില്‍കുമാര്‍ ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയിരുന്നില്ല. ഇതിനിടയിലാണ് മൃതദേഹം മൂക്കില്‍ നിന്നു ചോര ഒലിക്കുന്ന നിലയില്‍ കോട്ടേക്കാറിലെ മൈതാനത്തിനു സമീപത്ത് കാണപ്പെട്ടത്. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം ജനറല്‍ ആശുപത്രിമോര്‍ച്ചറിയിലേയ്ക്ക് മാറ്റുകയായിരുന്നു. രക്ത സമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് തലയ്ക്കുള്ളില്‍ രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

You cannot copy content of this page