ബെംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരു ബി.ടി.എല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിലെ രണ്ടാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്‍ (19) ആണ് മരിച്ചത്. അരുവിക്കര സ്വദേശിയാണ്.
ആദിത്യന്റെ മുറിയില്‍ നാലുപേരായിരുന്നു താമസിച്ചിരുന്നത്. ബുധനാഴ്ച ആദിത്യന്‍ കോളേജില്‍ പോയിരുന്നില്ല. കൂടെയുള്ളവര്‍ കോളേജില്‍ നിന്ന് തിരിച്ചു വന്നപ്പോഴാണ് ആദിത്യനെ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കോളേജ് അധികൃതരെ വിവരം അറിയിച്ചു. പോസ്റ്റുമോര്‍ട്ടം നടപടിക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







