നര്‍ക്കിലക്കാട്ട് മൂര്‍ഖന്റെ കടിയേറ്റ നാലര വയസുകാരി മരിച്ചു; അന്ത്യം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

കാസര്‍കോട് : മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാലരവയസുകാരി മരിച്ചു. വെള്ളരിക്കുണ്ട് താലൂക്കിലെ നര്‍ക്കിലക്കാട്, എളേരിത്തട്ട്, തൊട്ടി ഉന്നതിയിലെ കുറുവാട്ട് വീട്ടില്‍ ശരത് ചന്ദ്രന്‍- അജിത ദമ്പതികളുടെ മകള്‍ ഋതു ചന്ദ്ര (നാലര)യാണ് വ്യാഴാഴ്ച ഉച്ചയോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയത്.
തിങ്കളാഴ്ചയാണ് ഋതു ചന്ദ്രയ്ക്ക് വീട്ടു പരിസരത്തു വച്ചു പാമ്പിന്റെ കടിയേറ്റത്. കളിക്കിടയില്‍ തെറിച്ചു പോയ പന്ത് എടുക്കുന്നതിനിടയിലാണ് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഉടന്‍ നര്‍ക്കിലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പയ്യന്നൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.
അപ്പോഴേക്കും കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. ഇതോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് വെന്റിലേറ്ററിലേക്ക് മാറ്റി. ചികിത്സ തുടരുന്നതിനിടയിലാണ് ഋതു ചന്ദ്ര എല്ലാവരെയും കണ്ണീരിലാഴ്ത്തി യാത്രയായത്.
വേനല്‍ക്കാലം ആരംഭിച്ച ശേഷം കാസര്‍കോട് ജില്ലയില്‍ ആദ്യമായുണ്ടായ പാമ്പു കടി മരണമാണ് ഋതുനന്ദയുടേത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page