ചെമ്മീന്‍ ചാലിനരികിലെ കുളത്തില്‍ കുളിക്കുന്നതിനിടെ വലയില്‍ കാല്‍ കുടുങ്ങി; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

തൃശൂര്‍: ചെമ്മീന്‍ ചാലിനരികിലെ കുളത്തില്‍ കുളിക്കുന്നതിനിടെ വലയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. വല്ലക്കുന്നിലെ കല്ലേറ്റുംകര നിപ്മറിലെ വിദ്യാര്‍ഥിയായ എം.എസ്. അച്ചു (19) ആണ് മരിച്ചത്. തിരുവനന്തപുരം വെങ്ങാനൂരിലെ പരേതരായ റിട്ട. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ മണിയുടെയും സുനിതയുടെയും മകനാണ്. ബാച്ചിലര്‍ ഓഫ് പ്രോസ്‌തെറ്റിക് ആന്‍ഡ് ഓര്‍ത്തോട്ടിക്കില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

വെള്ളിയാഴ്ച രാത്രി മറ്റ് കുട്ടികള്‍ക്കൊപ്പം കുളിക്കാന്‍ പോയതായിരുന്നു. ഇതിനിടയാണ് അപകടം. സഹപാഠികള്‍ക്ക് നീന്തല്‍ അറിയില്ലായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ സമീപവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയെങ്കിലും വിദ്യാര്‍ത്ഥിയെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്‌നി രക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

You cannot copy content of this page