കാസര്‍കോട്: ഓട്ടം കഴിഞ്ഞ ശേഷം റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍ നിന്നു രണ്ടു ബാറ്ററികള്‍ മോഷണം പോയതായി പരാതി. സംഭവത്തില്‍ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു. ഡ്രൈവര്‍ ഭാസ്‌കര നഗറിലെ ഗുരു പ്രസാദിന്റെ പരാതി പ്രകാരമാണ് അന്വേഷണം. വെള്ളിയാഴ്ച വൈകുന്നേരം ഓട്ടം കഴിഞ്ഞ ശേഷം വീട്ടിനു സമീപത്തെ റോഡരുകില്‍ നിര്‍ത്തിയിട്ടതായിരുന്നു ലോറി. ശനിയാഴ്ച രാവിലെ ലോറിയെടുക്കാന്‍ എത്തിയപ്പോഴാണ് ബാറ്ററികള്‍ മോഷണം പോയ കാര്യം അറിഞ്ഞതെന്നു ഗുരുപ്രസാദ് നല്‍കിയ പരാതിയില്‍ പറഞ്ഞു. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി സമീപത്തെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ് പൊലീസ്.






