സംസ്ഥാനത്ത് വീണ്ടും പാമ്പുകടി മരണം; ശുചിമുറിക്ക് സമീപം മൂര്‍ഖന്റെ കടിയേറ്റ് 65 കാരി മരിച്ചു

ആലപ്പുഴ: സംസ്ഥാനത്ത് പാമ്പു കടിയേറ്റുള്ള മരണം കൂടിവരുന്നു. ആലപ്പുഴ വൈശ്യംഭാഗം പുതുവന വീട്ടില്‍ ഇന്ദിര ആണ് (65) കഴിഞ്ഞദിവസം പാമ്പുകടിയേറ്റ് മരിച്ചത്. വീടിനോടു ചേര്‍ന്നുള്ള ശുചിമുറിക്കു മുന്നില്‍ വച്ച് ഇന്ദിരയ്ക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. പാമ്പു കടിയേറ്റ വിവരം അറിഞ്ഞതിനാല്‍ ആശുപത്രിയിലെത്തിയപ്പോള്‍ തന്നെ ഇന്ദിരയ്ക്ക് ആന്റിവനം നല്‍കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള നാലാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍ തൃശൂരിലും തിരുവനന്തപുരത്തുമായിരുന്നു. മരിച്ചതാകട്ടെ എട്ടുവയസ്സുള്ള കുട്ടികളും. തൃശൂര്‍ കടമ്പാട്ടെ ആല്‍ജോയും, തിരുവനന്തപുരം ചിറയിന്‍കീഴിലെ ദില്‍ഷനും. ആല്‍ജോയെ ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്. ദില്‍ഷനെ മൂര്‍ഖന്‍ പാമ്പും. കായംകുളം ചേരാവള്ളി സ്വദേശിനിയായ സെലീന(42)യും പാമ്പുകടിയേറ്റ് മരിച്ചിരുന്നു. പാമ്പിന്റെ കടിയേറ്റ ആല്‍ജോയുടെ 10 വയസ്സുകാരനായ സഹോദരന്‍ അനോഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page