വീട്ടില്‍ അതിക്രമിച്ച് കയറി 10 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി; തടയാന്‍ ചെന്ന മാതാവിനും കുത്തേറ്റു

സേലം: വീട്ടില്‍ അതിക്രമിച്ച് കയറി 10 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി. സേലം സ്വദേശി യൂഷ്‌കന്ദ് ആണ് മരിച്ചത്. ശരീരമാസകലം കുത്തേറ്റ യൂഷ്‌കന്ദ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മാതാവും രണ്ടു മക്കളും താമസിക്കുന്ന വീട്ടിലെത്തിയ അജ്ഞാതന്‍ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തടയാന്‍ ചെന്ന മാതാവ് സത്യയ്ക്കും(45) കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ സത്യയെ സേലം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരിക്കടിമയായ യുവാവാണ് അക്രമം നടത്തിയതെന്നും അക്രമത്തിനുശേഷം ഇയാള്‍ കടന്നുകളഞ്ഞതായും വീട്ടുകാര്‍ പറഞ്ഞു. അക്രമിയെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

സേലം മേഖലയില്‍ ലഹരിക്കടിമയായ യുവാക്കളുടെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി പ്രദേശവാസികള്‍ ആരോപിച്ചു. പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇടപെടല്‍ ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുട്ടികളെയും യുവാക്കളെയും ലഹരി-മയക്കുമരുന്നു ഭീഷണിയില്‍ നിന്നു സംരക്ഷിക്കാന്‍ പൊലീസിനൊപ്പം ശിശുരോഗ വിദഗ്ദ്ധരും മനഃശാസ്ത്ര വിദഗ്ദ്ധരും ഐ എം എയും സാമൂഹ്യ സംഘടനകളും സംഘം ചേരുന്നു
Scroll to top

You cannot copy content of this page