വിനോദയാത്രയ്ക്കിടെ ശുചിമുറി തകര്‍ന്ന് യുവതി മനുഷ്യ വിസര്‍ജ്യത്തില്‍ വീണു; കുടുങ്ങി കിടന്നത് 3 മണിക്കൂര്‍

കാന്‍ബറ: വിനോദയാത്രയ്ക്കിടെ ശുചിമുറി തകര്‍ന്ന് യുവതി വിസര്‍ജ്യത്തില്‍ വീണു. ഓസ്ട്രേലിയയിലാണ് സംഭവം. കാന്‍ബറയില്‍ നിന്ന് ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം ഹെന്‍ബറി ഉല്‍ക്കാശിലാ ഗര്‍ത്തം സന്ദര്‍ശിക്കാനെത്തിയതായിരുന്നു യുവതി. അതിനിടെയാണ് അവര്‍ ശുചിമുറി ഉപയോഗിച്ചത്. ഞൊടിയിടയില്‍ ശുചിമുറി തകരുകയും മൂന്നുമണിക്കൂര്‍ യുവതി മനുഷ്യ വിസര്‍ജ്ജ്യത്തില്‍ കുടുങ്ങുകയുമായിരുന്നു. യുവതിയുടെ അരഭാഗം വരെ മനുഷ്യ വിസര്‍ജ്യത്തില്‍ മുങ്ങിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

ഒടുവില്‍ യുവതിയുടെ ഭര്‍ത്താവും അതുവഴി എത്തിയ ഒരു വ്യാപാരിയുമാണ് അവരെ രക്ഷിച്ചത്. മുകളിലേക്ക് പിടിച്ചുകയറാന്‍ ഒരു കയര്‍ കുഴിയിലേക്ക് നല്‍കി. പിന്നീട് കാറുകള്‍ ഉപയോഗിച്ച് വലിച്ചുകയറ്റുകയായിരുന്നു. ഭാഗ്യവശാല്‍ യുവതിക്ക് നിസ്സാര പരിക്കുകള്‍ മാത്രമാണ് സംഭവിച്ചത്. തുടര്‍ന്ന് 144 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. 45 മിനിറ്റിലധികം സമയമെടുത്താണ് യുവതിയെ പുറത്തെത്തിച്ചത്.

ലോങ്-ഡ്രോപ്പ് ടോയ്ലറ്റുകള്‍ അല്ലെങ്കില്‍ പിറ്റ് ടോയ്ലറ്റുകള്‍ ഫ് ളഷ് ചെയ്യാത്ത ശുചിമുറി സംവിധാനമാണ്. ആഴത്തിലുള്ള കുഴിയില്‍ മനുഷ്യ വിസര്‍ജ്ജ്യം ഇവ ശേഖരിക്കുന്നു. ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരം ശുചിമുറികള്‍ നിര്‍മിക്കുക. ആ കുഴിയിലേക്കാണ് യുവതി വീണത്. സംഭവത്തെക്കുറിച്ച് എന്‍ടി വര്‍ക്ക് സേഫ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ ആക്ഷന്‍ ഫോര്‍ ആലീസ് കമ്മ്യൂണിറ്റി ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page