സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും റിട്ട. അധ്യാപകനുമായ ഹസൻ മാസ്റ്റർ അബുദാബിയിൽ അന്തരിച്ചു
കാസർകോട്: സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും റിട്ട. അധ്യാപകനുമായ പാറക്കാട്ട് കെ ഹസന്‍ മാസ്റ്റർ (84) അബുദാബിയിൽ അന്തരിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. വിസിറ്റിംഗ് വിസയിലാണ് ഇദ്ദേഹം ഗൾഫിലേക്ക് പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രമുഖ കായിക സംഘാടകനും കാഞ്ഞങ്ങാട്ടെ സാമൂഹിക- സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്നു ഹസൻ. ഇക്ബാൽ ഹൈസ്ക്കൂളിനടുത്താണ് താമസിച്ചിരുന്നത്. മാപ്പിള ഗവ. സ്‌കൂളില്‍ അധ്യാപകനായി അധ്യാപന ജീവിതം ആരംഭിച്ചു. ഹോസ്ദുര്‍ഗ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നാണ് വിരമിച്ചത്. മികച്ച …
Read more “സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും റിട്ട. അധ്യാപകനുമായ ഹസൻ മാസ്റ്റർ അബുദാബിയിൽ അന്തരിച്ചു “