കണ്ണൂര്‍: ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുകയായിരുന്ന ബേങ്ക് ഉദ്യോഗസ്ഥയായ യുവതിയെ കടന്നുപിടിച്ച മധ്യവയസ്‌കനെ പൊലീസ് പിടികൂടി. കാറ്ററിംഗ് തൊഴിലാളി വളപട്ടണം ഫാത്തിമ മന്‍സിലിലെ മുഹമ്മദ് ഇസ്ഹാക്കിനെ (59)യാണ് ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി ഏഴരമണിയോടെ താവക്കര പുതിയ ബസ്സ്റ്റാന്റിന് സമീപത്താണ് സംഭവം. മാനന്തവാടി പൊലീസ് സ്റ്റേഷന്‍പരിധിയിലെ ഇരുപത്തിനാലുകാരിയെയാണ് പ്രതി കടന്നുപിടിച്ചത്. തുടര്‍ന്ന് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. കേസെടുത്ത പൊലീസ് പ്രതിയെ മണിക്കൂറു കള്‍ക്കുള്ളില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.