കാസര്‍കോട്: വീട്ടമ്മ കുഴഞ്ഞു വീണുമരിച്ചു. തെരുവത്ത് കോയാസ് ലൈനില്‍ കുണ്ടു വളപ്പിലെ ടി.എ മൈമുന(66)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് തളങ്കര മാലിക് ദീനാര്‍ ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരേതരായ തെരുവത്ത് ടി.എ അഹമ്മദിന്റെയും (സീമേന്‍) ബീഫാത്തിമയുടെയും മകളാണ്. ഖാസി ലൈനിലെ പഴയ മുക്രിയുടെ മകന്‍ എം അബ്ദുല്‍ റഹ്‌മാനാണ് ഭര്‍ത്താവ്. മക്കള്‍: റഫീന, ഹുസൈന്‍(ഖത്തര്‍), സെമീന ചെമനാട്, സബാന തെരുവത്ത്, റിസ്വാന്‍(ദുബായ്). മരുമക്കള്‍: മുസ്തഫ ചൗക്കി(അബുദാബി), നജീബ് ചെമാനാട്, ഇര്‍ഷാദ്(കാര്‍ ക്ലബ്ബ് കാസര്‍കോട്), ജദീറ ചെമനാട്, ഖദീജ ചെര്‍ക്കള. സഹോദരങ്ങള്‍: ഷാഫി തെരുവത്ത്(മാധ്യമപ്രവര്‍ത്തകന്‍), ടിഎ സുബൈദ തെരുവത്ത്, ടിഎ. നസ്‌റിന്‍ ബാങ്കോട്, ടിഎ റംല നായന്‍മാര്‍മൂല, പരേതയായ ടിഎ ആയിഷ നെല്ലിക്കുന്ന്.