Tag: kozhikkode

നിപ; കോഴിക്കോട് ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അവലോകന യോഗം നടന്നു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

  കോഴിക്കോട്: മലപ്പുറത്ത് 14 കാരന് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ കോഴിക്കോട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജേര്‍ജിന്റെ സാന്നിധ്യത്തില്‍ ഉന്നതതല അവലോകന യോഗം നടന്നു. പൊലീസ് ആരോഗ്യവകുപ്പ് മേധാവികള്‍ യോഗത്തില്‍

ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ ജീവനക്കാരന്‍ പീഡിപ്പിച്ചു; കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി

കോഴിക്കോട്: ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ജീവനക്കാരന്‍ മഹേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. ഇതോടെ ഇയാള്‍ ഒളിവില്‍ പോയി. ആഴ്ചകള്‍ക്കു മുമ്പാണ് ഇയാള്‍ ബീച്ച് ആശുപത്രിയിലേക്ക് സ്ഥലം

മണ്ണിടിച്ചല്‍: മലയാളി ലോറി ഡ്രൈവര്‍ 4 ദിവസമായി മണ്ണിനടിയില്‍; ഫോണ്‍ റിംഗ് ചെയ്തതായി കുടുംബം

കോഴിക്കോട്: കര്‍ണ്ണാടകയിലെ ബംഗ്‌ളൂരു-ഷിരൂര്‍ ദേശീയ പാതയില്‍ ഉണ്ടായ വന്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനിനെ കണ്ടെത്താനായില്ല. ലോറിക്കൊപ്പം മണ്ണിനടിയിലായ അര്‍ജ്ജുനന്റെ ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടെന്നും രക്ഷപ്പെടുത്താന്‍ അടിയന്തിര ശ്രമം

മഴ: നാദാപുരത്ത് വീട് പൂര്‍ണ്ണമായും തകര്‍ന്നു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ രൂക്ഷമായ മഴയില്‍ വീടു തകര്‍ന്നു. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നാദാപുരം കല്ലാച്ചി കക്കുഴി പറമ്പത്ത് നാണുവിന്റെ വീടാണ് തകര്‍ന്നത്. മണ്‍കട്ട കൊണ്ടു നിര്‍മ്മിച്ച വീടാണ് അപകടത്തില്‍പ്പെട്ടത്. മഴയില്‍ മണ്‍കട്ട കുതിര്‍ന്നാണ്

പന്തീരാങ്കാവ് പീഡനക്കേസ്: 5 പേര്‍ക്കെതിരെ കുറ്റപത്രം

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 498എ, 324, 307, 212, 494 ഐപിസി തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. 5 പ്രതികളാണ് കേസിലുള്ളത്. കേസ് റദ്ദാക്കാന്‍ പ്രതിഭാഗം നല്‍കിയ ഹര്‍ജി അടുത്തമാസം

പുലി പതുങ്ങുന്നത് ഒളിക്കാനല്ല; കുതിക്കാനാണ്, കോഴിക്കോട് കെ. മുരളീധരനെ പുലിയായി ചിത്രീകരിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍

കോഴിക്കോട്: തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന് വ്യക്തമാക്കിയ കെ. മുരളീധരനെ പുലിയായി ചിത്രീകരിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍. വെള്ളിയാഴ്ചയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്ളക്സ് ബോര്‍ഡുകളില്‍ കാണപ്പെട്ടത്. ‘തിരിച്ചു

മാപ്പിളപ്പാട്ടിന്റെ വാനമ്പാടി വിളയില്‍ ഫസീല അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട് വെള്ളിപ്പറമ്പിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.. മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തില്‍ വിളയിലില്‍ കേളന്റെയും ചെറുപെണ്ണിന്റെയും മകളാണ്. വിളയില്‍ വത്സലയായിരുന്ന

നവദമ്പതികളുടെ സ്വകാര്യ ദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍, പ്രതി അബ്ദുല്‍ മുനീറിനെ റിമാന്റുചെയ്തു

കോഴിക്കോട്: ഹോട്ടല്‍ മുറിയിലെ കൊതുകുതിരിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ബ്ലാക്ക് മെയില്‍. നവദമ്പതികളുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി പണം ആവശ്യപ്പെട്ട കേസില്‍ ഹോട്ടല്‍ ജീവനക്കാരനെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചേലേമ്പ്ര സ്വദേശി മക്കാടംപള്ളി വീട്ടില്‍

17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങി, മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായ 20 കാരനെ പൊലീസ് കയ്യോടെ പൊക്കി

കോഴിക്കോട്: പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് കൊണ്ടോട്ടി സ്വദേശി അജിനെയാണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ആളൂരില്ലാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍

You cannot copy content of this page