കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യുവ ഡോക്ടറെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം യൂണിവേഴ്‌സിറ്റി ചേനക്കല്‍ സ്വദേശിയും ബയോ കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറുമായനിഖില്‍ ചന്ദ്രനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കെ.എസ്.എച്ച്.ബി. കോളനിയിലെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടത്. വെള്ളിയാഴ്ച രാവിലെ ഡോക്ടറെ എത്താത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ പോയി മുറിയില്‍ നോക്കുമ്പോഴാണ് വിവരമറിയുന്നത്. ഉടന്‍തന്നെ.
കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസില്‍ വിവരമറിയിച്ചു. വാതിലിന്റെ പൂട്ടുതകര്‍ത്ത് ഉള്ളില്‍ക്കയറി മരണം സ്ഥിരീകരിച്ചു. തുടര്‍നടപടികള്‍ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ജീവനൊടുക്കുന്നതിലേക്ക് നയിച്ചകാരണംവ്യക്തമല്ല. മൂന്നുവര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനം ചെയ്തുവരികയായിരുന്നു. ചന്ദ്രനാണ് പിതാവ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page