കോഴിക്കോട്: വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. കോഴിക്കോട് നടുവട്ടം സ്വദേശിയായ ആദില്‍ റോഷന്‍(39) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി മാവൂര്‍ റോഡ് ജംഗ്ഷനില്‍ ആണ് ദാരുണ കൊല നടന്നത്.
മിഠായിത്തെരുവില്‍ വ്യാപാരിയാണ് കൊല്ലപ്പെട്ട ആദില്‍. സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. അക്രമത്തിന് ശേഷം പ്രതി ഓട്ടോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റ് റോഡില്‍ കിടന്ന ആദിലിനെ ഓട്ടോ തൊഴിലാളികളാണ് ഉടന്‍തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.
ഒളിവിലുള്ള പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍തന്നെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.








