അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു, സഹോദരനുവേണ്ടി ക്യുആര്‍ കോഡ് തയാറാക്കി ക്രൗഡ് ഫണ്ടിങ് നടത്തി; സഹോദരന്‍ അജയ് ആയങ്കിയും അറസ്റ്റിലായി

കോഴിക്കോട്: അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ ഇളയ സഹോദരനും അറസ്റ്റില്‍.
കണ്ണൂര്‍ അഴീക്കല്‍ കൊവ്വലടിയിലെ അജയ് ആയങ്കി (24) ആണ് കോഴിക്കോട്ട് അറസ്റ്റിലായത്. ഒളിവിലിരുന്ന് അര്‍ജുന്‍ ആയങ്കി ഇന്‍സ്റ്റഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പങ്കുവെച്ച വെല്ലുവിളി പോസ്റ്റുകള്‍ക്ക് പിന്നില്‍ അജയ് ആയങ്കിയാണെന്ന കണ്ടെത്തിയിരുന്നു. ഫേസ് ബുക്കില്‍ അടിക്കടി അര്‍ജുന്റെ പേരിലുള്ള വെല്ലുവിളി പോസ്റ്റിട്ടതും സഹോദരനായിരുന്നു. ആദ്യം പൊലീസ് അജയെ കരുതലായാണ് അറസ്റ്റ് ചെയ്തത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സഹോദരനെ സഹായിക്കാന്‍ സമൂഹമാധ്യമത്തില്‍ നല്‍കിയ ക്യുആര്‍ കോഡ് തയാറാക്കി നല്‍കിയത് അജയ് ആയങ്കി ആണെന്ന് പൊലീസിന് വ്യക്തമായി. 16000 രൂപയും സമാഹരിച്ചതായും കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെ ഈസ്റ്റ് നടക്കാവിലെ ഒരു ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനത്തിനു മുന്നില്‍ വച്ചാണ് അജയ് ആയങ്കിയെ പിടികൂടിയത്. പൊലീസ് സംവിധാനത്തെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ച് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കാന്‍ സഹായിച്ചതിന് മുന്‍കരുതല്‍ എന്ന നിലയിലാണ് അജയിനെ അറസ്റ്റുചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു
കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം
Scroll to top

You cannot copy content of this page