എന്‍.എ.എ.നാസര്‍ അന്തരിച്ചു

കാസര്‍കോട്: മുന്‍ പ്രവാസി കോണ്‍ഗ്രസ് നേതാവും മധൂര്‍ മണ്ഡലം കോണ്‍ഗ്രസ് ആറാം വാര്‍ഡ് പ്രസിഡന്റുമായ എന്‍.എ.എ നാസര്‍ (55)അന്തരിച്ചു. പരേതരായ സി.എച്ച് അബ്ദുള്ളയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: ശമീമ. മക്കള്‍: നാഫിഹ് (ദുബായ്), നിഫാ ഫാത്തിമ (കെ.എസ്.യു. മണ്ഡലം പ്രസി.). സഹോദരങ്ങള്‍: പരേതനായ നാം ഹനീഫ(പ്രവാസി കോണ്‍. മുന്‍ സംസ്ഥാന ജന.സെക്ര.), ഹസൈനാര്‍, സൈനുദ്ദീന്‍, എന്‍.എ. അബ്ദുല്‍ ഖാദര്‍ (മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കോണ്‍.മുന്‍ പ്രസി.), ആസ്യമ്മ, താഹിറ.

‘ദേ, ഇങ്ങോട്ട്’-വേണ്ടാ! | Narayanan Periya

‘അന്തസ്സ്, അഭിമാനം-നിര്‍വചനം എന്തോ ആകട്ടെ; അത് ലിംഗ ഭേദാധിഷ്ഠിതമായി പരിമിതപ്പെടുത്താവുന്നതല്ല. സ്ത്രീക്കും പുരുഷനും ഓരോ മാനദണ്ഡം.’ഈ അര്‍ത്ഥം വരുന്ന അഭിപ്രായമുണ്ടായത് കേരള ഹൈക്കോടതിയില്‍ നിന്നാണ്. ചലച്ചിത്ര മേഖലയിലാകെ അടുത്ത കാലത്ത് വിവാദം സൃഷ്ടിച്ച ഒരു പീഡനക്കേസ് പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ വിധിയില്‍. വാക്കാല്‍ നിരീക്ഷിക്കുകയായിരുന്നില്ല, മുന്‍കൂര്‍ ജാമ്യഹര്‍ജി അനുവദിച്ചു കൊണ്ടു വിധി പ്രഖ്യാപിക്കുകയായിരുന്നു. ആലുവ സ്വദേശിനിയായ ഒരു നടി താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആരോപിച്ച് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസില്‍ ബോധിപ്പിച്ച പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത …

ഡോ. എം വി പിള്ള കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഗവേണിംഗ് ബോഡിഅംഗം

ഡാളസ്: യു എസിലെ തോമസ് ജെഫേഴ്‌സണ്‍ സര്‍വ്വകലാശാലാ കണ്‍സള്‍ട്ടന്റും സ്തനാര്‍ബുദം സംബന്ധിച്ച ലോകാരോഗ്യ സംഘടനാ വിദഗ്ദ്ധനുമായ ഡോ. എം വി പിള്ളയെ കൊച്ചിയിലെ ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ സൊസൈറ്റി ഗവേണിംഗ് ബോഡി അംഗവും സയന്റിസ്റ്റുമായി കേരള സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു. പ്രൊഫ. ചന്ദ്രദാസ് നാരായണനെ സയന്റിസ്റ്റായും നോമിനേറ്റ് ചെയ്തിട്ടുണ്ട്.അമേരിക്കയിലെ സാമൂഹ്യ സാംസ്‌ക്കാരിക സാഹിത്യ മേഖലകളില്‍ സജീവ സാന്നിധ്യമായ ഡോ. എം വി പിള്ള നോര്‍ത്ത് ടെക്‌സസ് ഇന്ത്യാ പ്രസ് ക്ലബ്ബ് ഓണററി അംഗമാണ്. ഉന്നത പദവി ലഭിച്ച …

ദേശീയപാത രാജകീയമായിക്കൊണ്ടിരിക്കെ മുനിസിപ്പാലിറ്റിയിലും പരിസരങ്ങളിലും റോഡുകളുടെ ഗതി ഇങ്ങനെ

കാസര്‍കോട്: ദേശീയപാത രാജകീയ പ്രൗഢിയോടെ അണിഞ്ഞൊരുങ്ങുമ്പോള്‍ കാസര്‍കോട് നഗരത്തോടു ചേര്‍ന്ന മുനിസിപ്പാലിറ്റിയിലേയും സമീപ പ്രദേശങ്ങളിലേയും റോഡുകള്‍ അഗാധ കുഴികളായി മാറുന്നു.വഴിതെറ്റി വന്ന മഴയെത്തുടര്‍ന്നാണ് വാഹനത്തിരക്കേറിയ മുനിസിപ്പാലിറ്റിയിലേയും മറ്റും റോഡുകളില്‍ നേരിയ കുഴികള്‍ രൂപപ്പെട്ടിരുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ ശുഷ്‌കാന്തിയും ആത്മാര്‍ത്ഥതയുമാണ് റോഡുകളില്‍ കുഴിയുണ്ടാക്കുന്നതെന്നു യാത്രക്കാര്‍ ആരോപണമുന്നയിക്കുകയും റോഡുകള്‍ അറ്റകുറ്റപ്പണി നടത്തി സുഗമമമായ ഗതാഗതം ഉറപ്പാക്കാന്‍ അധികാരികളായ ജനപ്രതിനിധികള്‍ തയ്യാറാവണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു കുടത്തിന്റെ വായ അടക്കാമെന്നും നാട്ടുകാരുടെ മുഴുവന്‍ വായടക്കുന്നത് എങ്ങനെയാണെന്നും ജനപ്രതിനിധികള്‍ നിസ്സഹായത പ്രകടിപ്പിക്കുകയാണെന്നു പറയുന്നു.എന്തായാലും …

ഡല്‍ഹിയില്‍ എ എ പി നേതാക്കന്മാര്‍ ബി ജെ പിയിലേക്ക്

ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിയുടെ രണ്ടു പ്രമുഖ നേതാക്കള്‍ ബി ജെ പിയില്‍ ചേര്‍ന്നു. നേതാക്കളായ ബെല്‍ബിര്‍സിംഗ്, സുഖ്ബാര്‍ ദലാല്‍ എന്നിവരാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ഡല്‍ഹി ബി ജെ പി പ്രസിഡന്റ് വീരേന്ദ്ര സച്‌ദേവ, ജന. സെക്രട്ടറി അഷീഷ് സൂദ്, കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര എന്നിവര്‍ ഇവരെ ബി ജെ പിയിലേക്കു സ്വീകരിച്ചു. ബല്‍ബീര്‍ സിംഗ് ഡല്‍ഹി സിക്ക് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ആറുതവണ അംഗമായിരുന്നു. ഡല്‍ഹി …

ടെക്സാസ് സ്‌കൂളിലുണ്ടായ വാഹനാപകടത്തില്‍ അധ്യാപികയ്ക്കു ദാരുണാന്ത്യം, 5 വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്

സാന്‍ അന്റോണിയോ: ടെക്‌സാസിലെ സാന്‍ അന്റോണിയോയിലെ സ്‌കൂളിലുണ്ടായ വാഹനാപകടത്തില്‍ 22 കാരിയായ അധ്യാപിക ദാരുണമായി മരിച്ചു. 5 വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്.എക്സല്‍ഡ് മോണ്ടിസോറി പ്ലസില്‍ മരിച്ചത് അധ്യാപിക അലക്‌സിയ റോസാലെസ് (22) ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.അവധിക്കാലം ആരംഭിക്കുന്നതിനാല്‍ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ എക്സല്‍ഡ് മോണ്ടിസോറി പ്ലസില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകണ്‍ എത്തിയതായിരുന്നു. ഒരു രക്ഷിതാവ് തന്റെ കുട്ടികളെ സ്വന്തം വാഹനത്തില്‍ കയറ്റി പുറ പ്പെടുന്നതിനിടെ വാഹനത്തിന്റെ വേഗത വര്‍ധിക്കുകയും തുടര്‍ന്ന് കെട്ടിടത്തിലും മറ്റൊരു കാറിലും ഇടിക്കുകയുമായിരുന്നു. രണ്ട് വാഹനങ്ങളും …

ബിഗ് ലോട്ട്‌സ് ഡിസ്‌കൗണ്ട് റിട്ടയില്‍ മാര്‍ക്കറ്റ് സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നു, ആയിരക്കണക്കിന് തൊഴിലാളികള്‍ ക്രിസ്മസിന് മുമ്പ് തൊഴില്‍രഹിതരായേക്കും

ഡാളസ്: ബിഗ് ലോട്ട്‌സ് ഡിസ്‌കൗണ്ട് റീട്ടെയില്‍ മാര്‍ക്കറ്റില്‍ എല്ലാ സ്റ്റോറുകളും അടച്ചുപൂട്ടുന്നതായി അധികൃതര്‍ പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് തൊഴിലാളികള്‍ക്കു ക്രിസ്മസിന് മുമ്പ് ജോലി നഷ്ടപ്പെടും.1967ല്‍, സോള്‍ ഷെങ്ക് കണ്‍സോളിഡേറ്റഡ് ഇന്റര്‍നാഷണല്‍, കിരയാണ് സ്ഥാപിച്ചത്. ഇപ്പോളിത് ബിഗ് ലോട്ട്‌സ് ആണ്.ബിഗ് ലോട്ട്സിന് 48 സംസ്ഥാനങ്ങളിലായി 1,300ലധികം സ്റ്റോറുകള്‍ ഉണ്ട്, സെപ്റ്റംബറില്‍ പാപ്പരത്വ സംരക്ഷണത്തിന് അപേക്ഷ ഫയല്‍ ചെയ്തു. കമ്പനിക്ക് ഇപ്പോള്‍ 870 ലൊക്കേഷനുകളാണ് അവശേഷിക്കുന്നത്ലാഭകരമല്ലാത്ത നൂറുകണക്കിന് സ്റ്റോറുകള്‍ അടച്ച ശേഷം അവശേഷിച്ച സ്‌റ്റോറുകള്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ നെക്സസ് …

മൂന്നു വയസ്സുകാരന്റെ വെടിയേറ്റ് മാതാവ് ആശുപത്രിയില്‍

ഹൂസ്റ്റണ്‍(ടെക്‌സസ്): മൂന്നു വയസ്സുകാരന്റെ വെടിയേറ്റ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കു പടിഞ്ഞാറന്‍ ഹൂസ്റ്റണില്‍ വെള്ളിയാഴ്ച രാത്രിയാണ് മാതാവിനെ വെടിവച്ചത്.പിഞ്ചുകുട്ടി അവരുടെ വാഹനത്തിനുള്ളിലുണ്ടായിരുന്ന തോക്ക് കൈവശമാകുകയും അബദ്ധത്തില്‍ അമ്മയെ വെടിവെക്കുകയുമായിരുന്നുവെന്ന് ഹാരിസ് കൗണ്ടി ഷെരീഫ് അറിയിച്ചു. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.അന്വേഷണം നടക്കുന്നുണ്ട്.

625 ഗ്രാം മുക്കുപണ്ടവുമായി മലയാളികളടക്കം 12 പേര്‍ കര്‍ണ്ണാടകയില്‍ അറസ്റ്റില്‍; സംഘത്തിനെതിരെ കേരളത്തിലും നിരവധി കേസുകളെന്ന് പൊലീസ്

മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു പണം തട്ടുന്ന സംഘം അറസ്റ്റില്‍. മടിക്കേരി, വീരാജ്‌പേട്ട, ബാഗമണ്ഡലം പൊലീസ് നടത്തിയ നീക്കത്തിലാണ് കേരളത്തിലും നിരവധി കേസുകളുള്ള സംഘത്തെ അറസ്റ്റു ചെയ്തത്. സംഘത്തലവനും മലയാളിയുമായ മുഹമ്മദ് കുഞ്ഞി (48), പി.ജെ പ്രദീപ് (60), മടിക്കേരി, കഞ്ചിലയിലെ കെ.എ മുഹമ്മദ് റിസ്‌വാന്‍ (35), അബ്ദുല്‍ നാസര്‍ (50), മടിക്കേരി എം.എ മാടിലെ പി.എച്ച് റിയാസ് (29), എ.എ മൂസ (35), മുഹമ്മദ് ഹനീഫ് (42), ഖദീജ (32), അയ്യങ്കേരി സ്വദേശികളായ റഫീഖ് …

കാനത്തൂരില്‍ വീണ്ടും പുലിയിറങ്ങി; വീട്ടുമുറ്റത്തെത്തിയ പുലി കോഴിയെ കടിച്ചു കൊണ്ടു പോയി, ഓലത്തു കയയില്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു

കാസര്‍കോട്: പുലി ഭീഷണി നിലനില്‍ക്കുന്ന കാനത്തൂരില്‍ വീണ്ടും പുലിയിറങ്ങി. കാനത്തൂര്‍, കുണ്ടൂച്ചിയിലെ ഒരു വീട്ടുമുറ്റത്തെത്തിയ പുലി കോഴിയെ കടിച്ചു കൊണ്ടു പോയി. വെള്ളിയാഴ്ചയാണ് സംഭവം.ഇരിയണ്ണി, ഓലത്തു കയയില്‍ വെള്ളിയാഴ്ച പുലിയെ പിടികൂടാന്‍ വനം വകുപ്പ് അധികൃതര്‍ കൂട് സ്ഥാപിച്ചതിനു പിന്നാലെയാണ് കാനത്തൂരിലും പുലിയിറങ്ങിയത്.ഓരോ ദിവസവും ഓരോ പ്രദേശങ്ങളില്‍ പുലി പ്രത്യക്ഷപ്പെടുന്നത് പതിവായതോടെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്.

ടൈലറിന്റെ അഞ്ചാമത്തെ ബിഷപ്പായി മോസ്റ്റ് റവ. ജെ. ഗ്രിഗറി കെല്ലിയെ മാര്‍പാപ്പ പ്രഖ്യാപിച്ചു

-പി പി ചെറിയാന്‍ ടൈലര്‍(ടെക്സസ്):ടൈലറിന്റെ അഞ്ചാമത്തെ ബിഷപ്പായി മോസ്റ്റ് റവ. ജെ. ഗ്രിഗറി കെല്ലിയെ ഫ്രാന്‍സിസ് മാര്‍പാപ്പ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.നിലവില്‍ ഡാളസ് രൂപതയുടെ സഹായ മെത്രാനാണ് കെല്ലി. വെള്ളിയാഴ്ച രാവിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ യുഎസിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോ കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് പിയറി പ്രഖ്യാപനം വെളിപ്പെടുത്തി.2025 ഫെബ്രുവരി 24-ന് ടൈലര്‍ രൂപതയുടെ ബിഷപ്പായി കെല്ലി നിയമിക്കപ്പെടും.അയോവയില്‍ ജനിച്ച കെല്ലി 1982 മെയ് 15ന് ഡാളസ് രൂപതയുടെ വൈദികനായി. 2016 ഫെബ്രുവരി 11ന് ഡാളസ് രൂപതയുടെ സഹായ മെത്രാനായി. 1978ല്‍ …

കുമ്പളയില്‍ യുവാവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസ്; 6 പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷാവിധി തിങ്കളാഴ്ച, രണ്ടു പേരെ വെറുതെ വിട്ടു

കാസര്‍കോട്: യുവാവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ ആറു പ്രതികള്‍ കുറ്റക്കാരാണെന്നു ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) കണ്ടെത്തി. രണ്ടു പേരെ വെറുതെ വിട്ടു. കുറ്റക്കാരാണെന്നു കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. മൊഗ്രാല്‍ പേരാല്‍, പൊട്ടോരി മൂലയിലെ അബ്ദുല്‍ സലാമി(22)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കുമ്പള, ബദ്‌രിയ്യ നഗറിലെ മാങ്ങാമുടി സിദ്ദിഖ് (46), ഉമ്മര്‍ ഫാറൂഖ് (36), പെര്‍വാഡിലെ സഹീര്‍ (36), പേരാലിലെ നിയാസ് (28), പെര്‍വാഡ് കോട്ടയിലെ ലത്തീഫ് (42), ആരിക്കാടി ബംബ്രാണിയിലെ ഹരീഷ് …

നീലേശ്വരം മിനി സിവില്‍ സ്റ്റേഷന്‍: ഫയലില്‍ പിഡബ്ല്യുഡി അടയിരിക്കുന്നെന്ന് ആരോപണം

നീലേശ്വരം: നീലേശ്വരം മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫയലില്‍ പി ഡബ്ല്യു ഡി അധികൃതര്‍ അടയിരിക്കുവാന്‍ തുടങ്ങിയിട്ട് മാസങ്ങളായെന്ന് ആരോപണം. ഇതു മൂലം സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം നീണ്ടു പോവുകയാണെന്നു നാട്ടുകാര്‍ ആരോപിച്ചു. നീലേശ്വരത്ത് മിനി സിവില്‍ സ്റ്റേഷനു എം.എല്‍.എ ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ അഞ്ചു കോടി രൂപ അനുവദിച്ചിരുന്നു. നിലവില്‍ നീലേശ്വരം വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് നിര്‍ദ്ദിഷ്ട മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിന് കണ്ടെത്തിയിരുന്നത്. കഴിഞ്ഞ ജൂലൈ 27ന് കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന …

റിട്ട.ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ടി. മണി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ റിട്ട. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ടി.മണി (58) ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം, ചങ്ങനാശ്ശേരിയിലുള്ള ഭാര്യാവീട്ടിലേക്ക് പോയതായിരുന്നു. ഹൃദയാഘാതം ഉണ്ടായ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ പാരലല്‍ കോളേജ് അധ്യാപകനായും കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പെരിയയിലായിരുന്നു താമസം.

പോക്‌സോ കേസിലെ പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്നു രക്ഷപ്പെട്ടു

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി രക്ഷപ്പെട്ടു. എറണാകുളം, മൂക്കന്നൂര്‍ സ്വദേശിയായ ഐസക് ബെന്നിയാണ് ആലുവ പൊലീസ് സ്റ്റേഷനില്‍ നിന്നു രക്ഷപ്പെട്ടത്. പോക്‌സോ കേസില്‍ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനില്‍ പാര്‍പ്പിച്ചതായിരുന്നു. വെള്ളിയാഴ്ച രാത്രി ഇയാള്‍ പൊലീസ് സ്റ്റേഷന്റെ മുകളിലെ നിലയിലെ വാതില്‍ തുറന്നാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയുടെയും ഭര്‍തൃമതിയുടെയും കുളിസീന്‍ പകര്‍ത്തിയ കേസ്; പ്രതിക്ക് അഞ്ചു വര്‍ഷം തടവും 15,000 രൂപ പിഴയും ശിക്ഷ, യുവാവ് കുടുങ്ങിയത് മറ്റൊരു വീട്ടിലെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ഓടുന്നതിനിടയില്‍

മംഗ്‌ളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെയും ഭര്‍തൃമതിയുടെയും കുളിസീന്‍ പകര്‍ത്തിയ കേസിലെ പ്രതിയെ അഞ്ചുവര്‍ഷത്തെ തടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മംഗ്‌ളൂരു, തോട്ട, ബെങ്കരെ സ്വദേശി റംഷീദിനെയാണ് മംഗ്‌ളൂരു അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (പോക്‌സോ) ശിക്ഷിച്ചത്. 2024 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. തങ്ങളുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വിവരം ഇരുവരും അറിഞ്ഞിരുന്നില്ല. ഏതാനും ദിവസങ്ങള്‍ക്കു ശേഷം റംഷീദ് സമാനലക്ഷ്യത്തോടെ മറ്റൊരു വീട്ടിലെത്തി. സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെ റംഷീദ് അവിടെ നിന്നു ഓടി …

പങ്കാളികളെ പങ്കുവയ്ക്കല്‍; യുവതിയുടെ പരാതിയില്‍ ബംഗ്‌ളൂരുവില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

ബംഗ്‌ളൂരു: കാമുകന്റെ സുഹൃത്തുമായി ലൈംഗികബന്ധത്തിനു നിര്‍ബന്ധിക്കുന്നെന്ന യുവതിയുടെ പരാതിയില്‍ ഹരീഷ്, ഹേമന്ദ് എന്നീ യുവാക്കളെ ബംഗ്‌ളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പങ്കാളികളെ പങ്കുവെയ്ക്കുന്ന സംഘാംഗങ്ങളാണെന്ന ഞെട്ടിക്കുന്ന വിവരം പൊലീസ് കണ്ടെത്തി. ഹരീഷും ഹേമന്ദും ബംഗ്‌ളൂരുവില്‍ സ്വകാര്യ കമ്പനി ജീവനക്കാരാണ്. 32കാരിയായ യുവതിയുടെ പരാതിയിലാണ് ഇവര്‍ ഇരുവരും അറസ്റ്റിലായത്.ഏതാനും വര്‍ഷം മുമ്പു യുവതി ഹരീഷുമായി പരിചയപ്പെടുകയും പിന്നീടത് പ്രലോഭനങ്ങളിലെത്തുകയും യുവതി ഹരീഷുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. ഒരുമിച്ചു …

കാണാതായ ശേഷം തിരിച്ചെത്തിയ കമിതാക്കളെ വിവാഹം കഴിച്ചു കൊടുത്തില്ല; ഇരുവരെയും വീണ്ടും കാണാതായി, യുവാവിനെ കാണാതായ പരാതിയില്‍ അന്വേഷണം തുടങ്ങി

കാസര്‍കോട്: കാണാതായ ശേഷം തിരിച്ചെത്തിയ കമിതാക്കളെ വിവാഹം കഴിച്ചു കൊടുക്കാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും കാണാതായി. യുവാവിന്റെ മാതൃസഹോദരന്‍ നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇച്ചിലമ്പാടി, കൊടിയമ്മ, ഉജാര്‍ഹൗസിലെ അഹമ്മദ് നൗഫലി(30)നെ കാണാതായതിന് അമ്മാവന്‍ അബൂബക്കര്‍ സിദ്ദിഖിന്റെ പരാതി പ്രകാരമാണ് കേസ്. ഡിസംബര്‍ 18ന് രാത്രി 11.30ന് വീട്ടില്‍ നിന്നാണ് കാണാതായതെന്നും കൂടെ കാമുകി ഉള്ളതായും പരാതിയില്‍ പറഞ്ഞു. അഹമ്മദ് നൗഫലുമായി ഉളുവാര്‍ സ്വദേശിനിയായ നസ്രീന എന്ന യുവതി പ്രണയത്തിലായിരുന്നു. പ്രസ്തുത യുവതിയെ ഡിസംബര്‍ …