കല്യോട്ട് ഇരട്ടക്കൊല: വിധിക്ക് കാതോര്‍ത്ത് കേരളം, അഡ്വ. സി.കെ ശ്രീധരന്റെ വീട് പൊലീസ് നിരീക്ഷണത്തില്‍, ശ്രീധരനെതിരെ കടുത്ത വിമര്‍ശനവുമായി കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍

കാസര്‍കോട്: പെരിയ, കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവരെ ബൈക്കു തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധി കേള്‍ക്കാന്‍ കാത്ത് കാസര്‍കോട്. രണ്ടുവര്‍ഷം നീണ്ടു നിന്ന വിചാരണയ്ക്ക് ഒടുവില്‍ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക. ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പ് വിധി പ്രസ്താവന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിധി പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കി. എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധികളിലും പട്രോളിംഗ് നടക്കുന്നു. കല്യോട്ട് വെള്ളിയാഴ്ച വൈകുന്നേരം നൂറോളം പൊലീസുകാരെ …

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ കര്‍ഷകനെ തലയ്ക്കടിച്ചു കൊന്നു; പൊലീസിന്റെ തന്ത്രപരമായ അന്വേഷണത്തില്‍ മകന്‍ അറസ്റ്റില്‍

മടിക്കേരി: ഇന്‍ഷുറന്‍സ് തുക കിട്ടാനായി പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. മടിക്കേരി, പെരിയപട്ടണത്തെ പാണ്ഡു (28) വിനെയാണ് ബൈലുകുപ്പപൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പിതാവ് അണ്ണപ്പ (55) ഡിസംബര്‍ 25നാണ് കൊല്ലപ്പെട്ടത്. വീട്ടില്‍നിന്ന് കൃഷിയിടത്തിലേക്ക് പോകുന്ന വഴിയിലുള്ള കാടിനകത്താണ് അണ്ണപ്പയുടെ മൃതദേഹം കാണപ്പെട്ടത്. പിതാവിനെ ആരോ കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ തള്ളിയെന്ന് കാണിച്ച് മകന്‍ തന്നെയാണ് വിവരം പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന് പിന്നില്‍ വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലും ആയിരിക്കും …

കല്യാണ വീട്ടിലെ പന്തല്‍ അഴിച്ചുമാറ്റുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു; അപകടം തളങ്കര, തെരുവത്ത്

കാസര്‍കോട്: കല്യാണവീട്ടിലെ പന്തല്‍ അഴിച്ചു മാറ്റുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. കര്‍ണ്ണാടക, സ്വദേശിയായ പ്രമോദ് രാമണ്ണ(30)യെന്നു പേരുള്ള യുവാവാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ തളങ്കര, തെരുവത്താണ് അപകടം. ഒരു കല്യാണ വീട്ടില്‍ ഉയര്‍ത്തിയ പന്തല്‍ അഴിച്ചു മാറ്റുന്ന ജോലിക്കാണ് പ്രമോദ് രാമണ്ണ എത്തിയത്. ചെര്‍ക്കളയില്‍ നിന്നാണ് ഇയാളെ ജോലിക്കു കൂട്ടിയതെന്നു പന്തല്‍ കരാറെടുത്തവര്‍ പറഞ്ഞു. അഴിച്ചു മാറ്റിയ പന്തലിന്റെ ഇരുമ്പു തൂണ്‍ ലോറിയില്‍ കയറ്റുന്നതിനിടയില്‍ സമീപത്തെ വൈദ്യുതി കമ്പിയില്‍ തട്ടിയാണ് അപകടം ഉണ്ടായത്. തെറിച്ചു വീണ പ്രമോദ് …

മൂന്നു മക്കളുടെ മാതാവായ 30 കാരി ഏഴാം ക്ലാസ് വിദ്യാർത്ഥിയായ 15 കാരനെ കല്യാണം കഴിച്ചു !

പാട് ന : മൂന്നു മക്കളുടെ മാതാവായ 30 കാരി ഏഴാം ക്ലാസ് വിദ്യാർത്ഥിയായ 15 കാരനെ പ്രേമിച്ചു കല്യാണം കഴിച്ചു. ‘ബിഹാറിലെ വൈശാലി സ്വദേശിയായ സീമയാണ് തൻ്റെ നാട്ടുകാരനായ 15 കാരനെ കല്യാണം കഴിച്ചത്. വിവാഹവീഡിയോകളും വാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ കൊടുങ്കാറ്റടിച്ചു. വീഡിയോ കണ്ട ചിലർ ലജ്ജിച്ച്അയ്യേ എന്ന് പറഞ്ഞു നാണം പ്രകടിപ്പിച്ചു. ചിലർ അമ്പരന്നു. അയ്യോ എന്നു വിലപിച്ചു.സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച കല്യാണ വീ ഡിയോയിൽ വരണമാല്യമണിഞ്ഞു സീമയും അവരുടെ കുഞ്ഞൻ ഭർത്താവും നിൽക്കുന്നതു കണ്ട …

സിപിഎം ജില്ലാ സമ്മേളനം ഫെബ്രു.5,6,7 തിയതികളില്‍ കാഞ്ഞങ്ങാട്ട്

കാസര്‍കോട്: സിപിഎം ജില്ലാ സമ്മേളനം ഫെബ്രു.5,6,7 തിയതികളില്‍ കാഞ്ഞങ്ങാട്ട് നടത്താന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 1959 ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്തംബര്‍ 30നു മുമ്പും 143 ലോക്കല്‍ സമ്മേളനങ്ങള്‍ ഒക്ടോബര്‍ 30നു മുമ്പും 12 ഏരിയാ സമ്മേളനങ്ങള്‍ ഡിസംബര്‍ 1,2 തിയതികളിലും പൂര്‍ത്തിയാക്കി. ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള പതാകദിനം ജനുവരി 15നു നടത്തും.പ്രതിനിധി സമ്മേളന നഗറിലേക്കുള്ള പതാകജാഥ പൈവളിഗെ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്നും കൊടിമര ജാഥ കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും …

മുഖ്യമന്ത്രിയുടെ കമാന്‍ഡോ വാഹനത്തില്‍ പൊലീസ് ജീപ്പിടിച്ചു; ആര്‍ക്കും പരിക്കില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വെഞ്ഞാറമൂട് പള്ളിക്കലില്‍ അപകടത്തില്‍പ്പെട്ടു. എം.സി റോഡിലെ പള്ളിക്കലില്‍ മുഖ്യമന്ത്രിയുടെ കമാന്‍ഡോ വാഹനത്തിനു പിന്നില്‍ പള്ളിക്കല്‍ പൊലീസിന്റെ ജീപ്പ് ഇടിക്കുകയായിരുന്നു. ഭാഗ്യം കൊണ്ട് ആര്‍ക്കും പരിക്കില്ല. വാഹനത്തിനു കേടുപാട് സംഭവിച്ചു.

മഹർജാൻ ഉദുമ ഫെസ്റ്റ് “കേക്ക് കോമ്പറ്റീഷൻ ” പോസ്റ്റർ പ്രകാശനം ചെയ്തു

അബുദാബി:അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ 28ന് നടത്തുന്ന ‘മഹർജാൻ ഉദുമ ഫെസ്റ്റി ന്റെ ഭാഗമായുള്ള കേക്ക് മത്സരത്തിന്റെ പോസ്റ്റർ മുസ്ലിം ലീഗ് കാസർകോട് ജില്ലാ വൈസ് പ്രസിഡണ്ട് ഒൺ ഫോർ അബ്ദുൽറഹ്മാൻ പ്രകാശനം ചെയ്തു. യുഎയിലെ ഉദുമക്കാരുടെ കുടുംബ സംഗമം ,കലാ പരിപാടികൾ , സാംസ്‌കാരിക സമ്മേളനം ,വിവിധ മത്സരങ്ങൾ , അവാർഡ്ദാനം തുടങ്ങി നിരവധി പരിപാടികൾ മഹർജാൻ ഉദുമയുടെ ഭാഗമായി നടക്കും. സ്വാഗത സംഘം ചെയർമാൻ നൗഷാദ് മിഹ്റാജ്, …

തമിഴ്‌നാട് സ്വദേശി ശ്രീരാമകൃഷ്ണന്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ എ.ഐ സീനിയര്‍ നയ ഉപദേഷ്ടാവ്

വാഷിംഗ്ടണ്‍, ഡി.സി (യു.എസ്):തമിഴ്‌നാട് ചെന്നൈ സ്വദേശി ശ്രീരാമകൃഷ്ണനെ വൈറ്റ് ഹൗസ് സയന്‍സ് ആന്റ് ടെക്‌നോളജി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം സീനിയര്‍ നയ ഉപദേഷ്ടാവായി നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമിച്ചു. എ.ഐ വിഭാഗംതലവന്‍ ഡേവിഡ് സാക്‌സുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അമേരിക്കയുടെ ലീഡര്‍ഷിപ്പ് നിലനിര്‍ത്തുകയും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു നടത്തുകയുമാണ് ചുമതല. ഇതിനുവേണ്ടി ഗവണ്‍മെന്റിന്റെ എല്ലാ മേഖലകളുടെയും പ്രസിഡന്റിന്റെ സയന്‍സ് ആന്റ് ടെക്‌നോളജി ഉപദേശക കൗണ്‍സിലുമായും സഹകരിച്ചു പ്രവര്‍ത്തിക്കണം.

പ്രധാനമന്ത്രി നരേന്ദ്രമോദി 71,000 യുവാക്കള്‍ക്കു കേന്ദ്ര സര്‍വ്വീസില്‍ നിയമന ഉത്തരവ് നല്‍കി

ന്യൂഡല്‍ഹി: 71,000 യുവാക്കള്‍ക്കു കേന്ദ്രസര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച നിയമന ഉത്തരവു വിതരണം ചെയ്തു.ഒന്നരവര്‍ഷത്തിനിടയില്‍ രാജ്യത്തെ അഭ്യസ്തവിദ്യരായ 10 ലക്ഷം തൊഴില്‍രഹിതര്‍ക്കു കേന്ദ്രസര്‍ക്കാര്‍ ജോലി ഉറപ്പാക്കിയെന്ന് ന്യൂഡെല്‍ഹിയില്‍ ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.ഏതു രാജ്യത്തിന്റെയും വികസനത്തിന്റെയും പുരോഗതിയുടെയും ശക്തിയും അടിത്തറയും യുവാക്കളാണെന്നു പ്രധാനമന്ത്രി പറഞ്ഞു. 2047ല്‍ ഇന്ത്യയെ വികസിത ഇന്ത്യയാക്കാന്‍ എല്ലാവരുടെയും കൂട്ടായ്മ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ ഓരോ നയത്തിന്റെയും പദ്ധതിയുടെയും തീരുമാനത്തിന്റെയും ഹൃദയവികാരം രാജ്യത്തെ കഴിവും പ്രതിഭയുമുള്ള യുവാക്കളാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ …

പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അഹങ്കാരം; എന്‍.എസ്.എസും ചെന്നിത്തലയും അണ്ണനും തമ്പിയും: വെള്ളാപ്പള്ളി

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപമാണെന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അതേ സമയം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും എന്‍.എസ്.എസും അണ്ണനും തമ്പിയുമാണെന്നു വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലെ ഒരുപാടാളുകള്‍ സതീശനെ സഹിച്ചു സഹിച്ചു ക്ഷമയുടെ നെല്ലിപ്പലക കണ്ടു. കെ.പി.സി.സി പ്രസിഡന്റ് മൂലക്കായി. തറ-പറയെന്നു പറഞ്ഞു കൊണ്ടു സതീശന്‍ നടക്കുന്നു. താനാണ് രാജാവെന്നാണ് ഭാവം.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നു താന്‍ എങ്ങും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായി പരിഗണിക്കാന്‍ പറ്റിയത് ചെന്നിത്തലയാണെന്നേ പറഞ്ഞിട്ടുള്ളു-വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

സമകാലിക സിനിമകള്‍ സംസ്‌കാരശൂന്യം: ജി സുധാകരന്‍

ആലപ്പുഴ: സമകാലിക സിനിമകള്‍ സംസ്‌കാരശൂന്യങ്ങളാണെന്നു സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍ പറഞ്ഞു. സിനിമാതാരങ്ങള്‍ ഓവറായി അഭിനയിക്കുന്നു. അവരെ ചുറ്റിപ്പറ്റി രൂപപ്പെടുന്ന ആരാധകവൃന്ദവും മൂല്യരഹിതരാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.അതിനിശിതമായ സാമൂഹ്യ വിമര്‍ശനത്തിലൂടെയല്ലാതെ കേരളം നന്നാവാന്‍ പോവുന്നില്ല. സംസ്ഥാനത്ത് അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന ഒരു സമൂഹം വളര്‍ന്നു കൊണ്ടിരിക്കുന്നു. ഒരു തെറ്റ് സംഘം ചേര്‍ന്നു പറഞ്ഞാല്‍ അതു തെറ്റാണെന്നു പറയാന്‍ പാടില്ലാത്ത സ്ഥിതിവിശേഷവും ശക്തമാവുന്നുണ്ട്. ഇതുമൂലം തെറ്റു ശരിയായി മാറിക്കൊണ്ടിരിക്കുന്നു. ഇതിനെതിരെ രൂക്ഷമായ സാമൂഹിക വിമര്‍ശനമുണ്ടാവണം-അദ്ദേഹം പറഞ്ഞു.ഇപ്പോള്‍ സിനിമകളൊക്കെ …

വയനാട്ടില്‍ കോണ്‍ഗ്രസ് ജയിച്ചത് വര്‍ഗീയ വോട്ടുകൊണ്ടുതന്നെ: ഗോവിന്ദന്‍, അത് നേര്: പി.കെ ശ്രീമതി

തിരു: വയനാടു ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കോണ്‍ഗ്രസ് ജയിച്ചതു വര്‍ഗീയ വോട്ട് വാങ്ങിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.എ. വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം മുസ്ലിം സമുദായത്തിനെതിരാണെന്ന് എങ്ങനെയാണ് പറയാനാവുകയെന്ന് അദ്ദേഹം ആരാഞ്ഞു. മഹാഭൂരിപക്ഷം മുസ്ലിം സമുദായാംഗങ്ങളും മതേതര സ്വഭാവമുള്ളവരാണ്. കോണ്‍ഗ്രസ്, എസ്ഡിപിഐയുടെയും ജമാഅത്ത് ഇസ്ലാമിയുടെയും സഖ്യകക്ഷിയാണെന്നു അദ്ദേഹം തുടര്‍ന്നു പറഞ്ഞു.ജമാഅത്ത് ഇസ്ലാമിയെ വിമര്‍ശിച്ചാല്‍ അതു മുസ്ലിം വിമര്‍ശനമല്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ലീഗ് വര്‍ഗീയ കക്ഷിയാണെന്നു പറഞ്ഞിട്ടേ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.വിജയരാഘവന്‍ പറഞ്ഞതു നേരാണെന്നു സിപിഎം …

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ഇടതു സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത് സിപിഎം നേതാക്കളുടെ ചക്കളാത്തി പോരാട്ടം മൂലം: സിപിഐ

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോറ്റതു സിപിഎം നേതാക്കന്മാരുടെ ചക്കളാത്തി പോരാട്ടം കൊണ്ടാണെന്നു സിപിഐ ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സിപിഎം നേതാക്കന്മാരുടെ പരസ്പര പോരാട്ടവും അഭിപ്രായ സംഘട്ടനവും ഇടതുമുന്നണിയെ പ്രതികൂലമായി ബാധിച്ചെന്നു-സിപിഐ ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജ് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ എടുത്തുകാട്ടി.ഇടതുമുന്നണിയിലെ ഘടകകക്ഷികളെ ഒന്നിച്ചു നിറുത്തുന്നതില്‍ മുന്നണി നേതൃത്വം പരാജയപ്പെട്ടു. പത്രപരസ്യവും ട്രോളിബാഗും പാതിരാറെയ്ഡും മുന്നണിക്കും ഇടതു സ്ഥാനാര്‍ത്ഥിക്കുമുള്ള തിരിച്ചടിക്കു തീവ്രത പകര്‍ന്നു-കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി ഇടതു തിരഞ്ഞെടുപ്പു പ്രചരണങ്ങളില്‍ …

ബെംഗളൂരുവില്‍ യുഎസ് കോണ്‍സുലേറ്റ് ജനുവരിയില്‍

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി/ബെംഗളൂരു: ദീര്‍ഘകാലമായി അമേരിക്കന്‍ സഞ്ചാരികള്‍ കാത്തിരിക്കുന്ന ബെംഗളൂരുവിലെ യുഎസ് കോണ്‍സുലേറ്റ് ജനുവരിയില്‍ ഔദ്യോഗികമായി തുറക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി അറിയിച്ചു. യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ (യുഎസ്‌ഐബിസി) യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു, അമേരിക്കയുടെ ഐടി വരുമാനത്തിന്റെ 40% സംഭാവന ചെയ്യുന്നുവെന്നു അദ്ദേഹം പറഞ്ഞു. കൂടാതെ അമേരിക്ക ദശലക്ഷക്കണക്കിന് ടെക് പ്രൊഫഷണലുകളുടെ ആവാസ കേന്ദ്രവുമാണ്. ഇതുവരെ, നഗരത്തില്‍ ഒരു യുഎസ് കോണ്‍സുലേറ്റിന്റെ അഭാവം …

ട്രെയിനില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ തീവെച്ചു കൊലപ്പെടുത്തി; പ്രതി പിടിയില്‍

-പി പി ചെറിയാന്‍ ബ്രൂക്ലിന്‍(ന്യൂയോര്‍ക്): ഞായറാഴ്ച പുലര്‍ച്ചെ എഫ് ട്രെയിനില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ജീവനോടെ കത്തിച്ചു. ന്യൂയോര്‍ക് പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ ഫോട്ടോകളില്‍ നിന്ന് ന്യൂയോര്‍ക്കുകാര്‍ അക്രമിയെ തിരിച്ചറിയുകയും ഞായറാഴ്ച ഉച്ചതിരിഞ്ഞ് ട്രാന്‍സിറ്റ് ഓഫീസര്‍മാര്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊലീസ് മേധാവി ബ്രൂക്ലിന്‍ കസ്റ്റഡിയിലുള്ള ഡീന്‍ മോസസിന്റെ ഫോട്ടോ പുറത്തുവിട്ടു.ഡിസംബര്‍ 22ന് രാവിലെ 7.30ന് കോണി ഐലന്‍ഡിലെ സ്റ്റില്‍വെല്‍ അവന്യൂ സബ്വേ സ്റ്റേഷനില്‍ നിറുത്തിയിട്ടിരുന്ന എഫ് ട്രെയിനിലാണ് ദാരുണമായ സംഭവം നടന്നത്.വെന്തു മരിച്ച പെണ്‍കുട്ടി ട്രെയിനില്‍ ഉറങ്ങുകയായിരുന്നുവെന്നും …

മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ 14ാം ചരമ വാർഷികം: നാടെങ്ങും അനുസ്മരണം; കാസർകോട് ബ്ലോക്ക് കോ. കമ്മിറ്റി പുഷ്പാർച്ചന നടത്തി

കാസർകോട്: മുൻ മുഖ്യമന്ത്രി കെ. കരുണാകരൻറെ 14-ാം ചരമ വാർഷിക ദിനം കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന വ്യാപകമായി ആചരിച്ചു. കാസർകോട്ട് കോൺ ബ്ലോക്ക് പ്രസിഡണ്ട് രാജീവൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. എ ഗോവിന്ദൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. അനുസ്മരണവുമുണ്ടായിരുന്നു. അർജുനൻ തായലങ്ങാടി, ഉമേശ് അണങ്കൂർ, സിജി ടോണി, പി കെ വിജയൻ, സി ശിവശങ്കരൻ, കമലാക്ഷ സുവർണ്ണ, കുഞ്ഞി വിദ്യാനഗർ, സർഫുദ്ധീൻ തുടങ്ങിയവർ പ്രസംഗിച്ചു.

കുണിയനിലെ പരേതനായ വിറകന്റെ കണ്ണന്റെ ഭാര്യ മടയമ്പത്ത് നാരായണി അന്തരിച്ചു

പയ്യന്നൂര്‍: കരിവെള്ളൂര്‍ കുണിയനിലെ പരേതനായ വിറകന്റെ കണ്ണന്റെ ഭാര്യ മടയമ്പത്ത് നാരായണി (91) അന്തരിച്ചു. മക്കള്‍: ഭാസ്‌ക്കരന്‍ (റിട്ട. ജോ. ഡയരക്ടര്‍ കൃഷി വകുപ്പ് കാസര്‍കോട്), യശോദ കുണിയന്‍, നളിനി (റിട്ട.അധ്യാപിക കുണിയന്‍ എ.എല്‍.പി സ്‌കൂള്‍), രഘുനാഥന്‍ (റിട്ട. ഫാര്‍മസിസ്റ്റോര്‍ കീപ്പര്‍), ശ്രീനിവാസന്‍ (റിട്ട. അസി.എഞ്ചിനിയര്‍ ജില്ല നിര്‍മ്മിതികേന്ദ്രം കാസര്‍കോട്), ലോഹിതാക്ഷന്‍, സുരേഷ് മടയമ്പത്ത്. മരുമക്കള്‍: ശശികല കാസര്‍കോട്, പരേതനായ ടി.വി ജനാര്‍ദ്ദനന്‍, എം. ബാലന്‍ (റിട്ട.ചീഫ് മനേജര്‍ എസ്ബിടി കാസര്‍കോട്), പരേതയായ രതി, സൗമ്യ (ഉദുമ), …

ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് എബിസിഡി മെഗാ ക്യാമ്പ്

മുന്നാട്: ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ എബിസിഡി മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. പട്ടിക വര്‍ഗ വികസന വകുപ്പ്, അക്ഷയ് ജില്ലാ പ്രൊജക്റ്റ് ഓഫീസ്, പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ക്യാമ്പ് സി.എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. സബ് കളക്ടര്‍ പ്രതീക് ജെയിന്‍, പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ, അക്ഷയ പ്രൊജക്റ്റ് മാനേജര്‍ കപില്‍ ദേവ്, പട്ടിക വര്‍ഗ്ഗവികസന ഓഫീസര്‍ മോഹന്‍ദാസ് പ്രസംഗിച്ചു. ആധാര്‍ 139, റേഷന്‍ കാര്‍ഡ് 41, ഇലക്ഷന്‍ ഐഡി 141, ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് 06, ഇന്‍ഷുറന്‍സ് …