പൊയിനാച്ചിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഡീസല്‍ ടാങ്ക് പൊട്ടി; റോഡിലേക്ക് ഒഴുകിയ ഡീസല്‍ വില്ലനായി, നിരവധി വാഹനങ്ങള്‍ തെന്നിമറിഞ്ഞു, പത്തോളം പേര്‍ക്ക് പരിക്ക്, ഫയര്‍ഫോഴ്‌സെത്തി ഡീസല്‍ കഴുകി കളഞ്ഞ് തുടര്‍ അപകടങ്ങള്‍ ഒഴിവാക്കി
കാസര്‍കോട്: പൊയിനാച്ചി സൗത്തില്‍ കൂട്ട വാഹനാപകടം; നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നു പൊലീസ് അറിയിച്ചു.വെള്ളിയാഴ്ച രാത്രി 11 മണി കഴിഞ്ഞാണ് അപകട പരമ്പര അരങ്ങേറിയത്. ഇരു ദിശകളില്‍ നിന്നു എത്തിയ വാഗണര്‍ കാറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് ആദ്യത്തെ അപകടം ഉണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ വാഗണര്‍ കാറിന്റെ ഡീസല്‍ ടാങ്ക് പൊട്ടി. ഡീസല്‍ റോഡിലേക്ക് പരന്നൊഴുകിയതോടെ അതുവഴി എത്തിയ ഇരുചക്ര വാഹനങ്ങള്‍ തെന്നിമറിയുകയായിരുന്നു. നിരവധി വാഹനങ്ങളാണ് ഇത്തരത്തില്‍ അപകടത്തില്‍ പെട്ടത്. വിവരമറിഞ്ഞ് കാസര്‍കോട് നിന്ന് …